---
title: "#ghsskuttiadi |എസ് എസ് എൽ സി പരീക്ഷയിൽ കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് നൂറുമേനി വിജയം "
english_title: "  #SSLC #Exam #Kuttyadi #Govt #100% #success   #Higher #Secondary #School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/204223/sslc-exam-kuttyadi-govt-100-success-higher-secondary-school"
published_at: "2024-05-09T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663cbaa310d78_ghss.jpg"
keywords: []
---

# #ghsskuttiadi |എസ് എസ് എൽ സി പരീക്ഷയിൽ കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് നൂറുമേനി വിജയം 

> **Lead Summary:**  കുറ്റ്യാടി: ****എസ് എസ് എൽ സി പരീക്ഷയിൽ കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് നൂറുമേനി വിജയം.

## Article Content

 കുറ്റ്യാടി: ****എസ് എസ് എൽ സി പരീക്ഷയിൽ കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് നൂറുമേനി വിജയം.

കിഴക്കൻ മലയോര മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിന് ലഭിച്ച നൂറു ശതമാനം വിജയം ഏറെ തിളക്കമുള്ളതായി.

പരീക്ഷ എഴുതിയ 676 കുട്ടികളും വിജയിച്ചു. ഇത്രയധികം കുട്ടികളെ പരീക്ഷക്ക് ഇരുത്തിയ മേഖലയിലെ ഏറ്റവും വലിയ ഗവ. ഹൈസ്കൂളാണിത്.

109 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 32 കുട്ടികൾ 9 വിഷയങ്ങൾക്ക് എ പ്ലസ് നേടി. വിജയിച്ച മുഴുവൻ കുട്ടികളെയും സ്റ്റാഫ്- പി.ടി.എ കൗൺസിൽ അഭിനന്ദിച്ചു. പി ടി എ പ്രസിഡന്റ്‌ വി വി അനസ് അധ്യക്ഷം വഹിച്ചു.

ഹെഡ്മാസ്റ്റർ പി എം അബ്ദുറഹ്മാൻ, എസ് എം സി ചെയർമാൻ വി കെ റഫീഖ്, വി സി സാലിം, പി കെ സുനിത, നാസർ തയ്യുള്ളതിൽ, എൻ കെ ഫിർദൗസ്, പി ടി വിജയൻ , എ പി സമീറ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/204223/sslc-exam-kuttyadi-govt-100-success-higher-secondary-school)