---
title: "#Govthospital | കണ്ണു തുറക്കണം; കുറ്റ്യാടി ഗവ. ആശുപത്രി കവാടത്തിൽ വെള്ളകെട്ട് "
english_title: "#Kuttyadi #Govt #hospital #whiteknot"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/205189/kuttyadi-govt-hospital-whiteknot"
published_at: "2024-05-14T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66431c5b47435_hds.jpg"
keywords: []
---

# #Govthospital | കണ്ണു തുറക്കണം; കുറ്റ്യാടി ഗവ. ആശുപത്രി കവാടത്തിൽ വെള്ളകെട്ട് 

> **Lead Summary:** **കുറ്റ്യാടി:[ **സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന കുറ്റ്യാടി ഗവ. ആശുപത്രി കവാടത്തിൽ വെള്ളകെട്ട് ദുരിതമാകുന്നു. പിഡബ്യുഡി യുടെ അശാസ്ത്രീയ റോഡ് നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാരുടെ ആരോപണം.

## Article Content

**കുറ്റ്യാടി:[ **സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന കുറ്റ്യാടി ഗവ. ആശുപത്രി കവാടത്തിൽ വെള്ളകെട്ട് ദുരിതമാകുന്നു. പിഡബ്യുഡി യുടെ അശാസ്ത്രീയ റോഡ് നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാരുടെ ആരോപണം.

ഇക്കഴിഞ്ഞ മാസമാണ് ആശുപത്രിക്ക് മുന്നിലൂടെ കടന്ന് പോകുന്ന പിഡബ്യുഡി റോഡ് ഉയർത്തി ആധുനീക രീതിയിൽ ടാർ ചെയ്തത്. ഇതോടൊപ്പം ഡ്രൈനേജ് സ്ലേബിന് മുകളിൽ ഇൻ്റർ ലോക്ക് പതിപ്പിച്ച് മോഡി കൂട്ടിയിരുന്നു.

വെള്ളം ഒഴുകി പോകാനുള്ള സംവിധാനമില്ലാതതിനാലാണ് ആശുപത്രിയിലേക്ക് വെള്ളം കയറുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/205189/kuttyadi-govt-hospital-whiteknot)