---
title: "#akshaydeath | അന്വേഷണം ക്രൈംബ്രാഞ്ചിന് ; അക്ഷയ് യുടെ ദുരൂഹ മരണം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി "
english_title: " #Akshay #mysterious #death #has #been #handed #over #to #the #crime #branch"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/205226/akshay-mysterious-death-has-been-handed-over-to-the-crime-branch"
published_at: "2024-05-14T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66434a1dc9084_akshay.jpg"
keywords: []
---

# #akshaydeath | അന്വേഷണം ക്രൈംബ്രാഞ്ചിന് ; അക്ഷയ് യുടെ ദുരൂഹ മരണം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി 

> **Lead Summary:** **കുറ്റ്യാടി :[ **[ ]വിഷുത്തലേന്ന് വിലങ്ങാടിന് അടുത്ത് വാളൂക്കിൽ മരത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിലെ ദുരുഹതയുടെ ചുരുളഴിക്കാൻ ക്രൈം ബ്രാഞ്ച് അന്വേഷണം.

## Article Content

**കുറ്റ്യാടി :[ **[ ]വിഷുത്തലേന്ന് വിലങ്ങാടിന് അടുത്ത് വാളൂക്കിൽ മരത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിലെ ദുരുഹതയുടെ ചുരുളഴിക്കാൻ ക്രൈം ബ്രാഞ്ച് അന്വേഷണം.

കെ.എസ് യൂ എം.ഇ. ടി കോളേജ് യൂണിറ്റ് സെക്രട്ടറിയും കുമ്പള ചോല സ്വദേശിയുമായ അക്ഷയ് യുടെ ദുരൂഹ മരണത്തിൽ കുറ്റ്യാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി.

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും, റീ പോസ്റ്റ് മോർട്ടം ഉൾപ്പടെ ആവശ്യപ്പെട്ട് കൊണ്ട് ആക്ഷൻ കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസിന്റെയും, കെ. എസ്. യൂ വിന്റെയും നേതൃത്വത്തിൽ സമര പ്രഖ്യാപനമുൾപ്പടെ വന്നതോടെയാണ് തീരുമാനം.

കേസ് ദുരൂഹത നീക്കി പുറത്ത് കൊണ്ട് വരുന്നത് വരെ ശക്തമായ സമര പരിപാടികളും, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ആക്ഷൻ കമ്മിറ്റിയും കുടുംബവും അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/205226/akshay-mysterious-death-has-been-handed-over-to-the-crime-branch)