---
title: "#Farewell | അങ്കണവാടി പ്രവർത്തകർക്ക് യാത്രയയപ്പും അനുമോദനവും നൽകി "
english_title: "#Anganwadi #workers #Farewell #and #felicitations #were #given"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/205235/anganwadi-workers-farewell-and-felicitations-were-given"
published_at: "2024-05-14T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66435630c6e34_farewall.jpg"
keywords: []
---

# #Farewell | അങ്കണവാടി പ്രവർത്തകർക്ക് യാത്രയയപ്പും അനുമോദനവും നൽകി 

> **Lead Summary:** **കുറ്റ്യാടി :[ **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളിൽ നിന്നും ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന പ്രവർത്തകർക്ക് കുന്നുമ്മൽ ഐ സി ഡി എസ് ന്‍റെ നേതൃത്വത്തിൽ യാത്രയയപ്പും സൂപ്പർവൈസർ തസ്തികയിൽ സ്ഥാനക്കയറ്റം ലഭിച്ച പ്രവർത്തകർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി :[ **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളിൽ നിന്നും ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന പ്രവർത്തകർക്ക് കുന്നുമ്മൽ ഐ സി ഡി എസ് ന്‍റെ നേതൃത്വത്തിൽ യാത്രയയപ്പും സൂപ്പർവൈസർ തസ്തികയിൽ സ്ഥാനക്കയറ്റം ലഭിച്ച പ്രവർത്തകർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

യോഗത്തിൽ മികച്ച കൗമാരക്ലബ്ബായി തെരഞ്ഞെടുത്ത ജ്വാല അങ്കണവാടിയെ അനുമോദിച്ചു. കുറ്റ്യാടി എം.എൽ.എ ശ്രീ.കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കുന്നുമ്മൽ ബ്ലോക്ക് പ്രസിഡണ്ട് ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു .

കുന്നുമ്മൽ ശിശു വികസന പദ്ധതി ഓഫീസർ ശ്രീമതി അനിത കെ.എം സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ്പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ,കുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ട് നഫീസ, രജിത വികസനസ്റ്റാൻ്റിങ്ങ് കമ്മിറ്റിചെയർപേഴ്സൺ കൈരളി, ബ്ലോക്ക് മെമ്പർ ഷീബ സൂപ്പർ വൈസർ, ഗീത വർക്കർ, മാലതി ഹെൽപ്പർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രൊജക്ട് ലീഡർ ലിജി വിജയൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/205235/anganwadi-workers-farewell-and-felicitations-were-given)