---
title: "#arrested| ഭർത്തൃമതിയായ യുവതിക്ക് തുടർച്ചയായി മൊബൈലിൽ നഗ്നചിത്രങ്ങൾ അയച്ച് ശല്യം : യുവാവിനെ പോലീസ് അറസ്റ്റുചെയ്തു"
english_title: "#Harassment   #continuously #sending #nude #pictures  #married #woman #mobile:  #police #arrested  #youngman."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/205447/harassment-continuously-sending-nude-pictures-married-woman-mobile-police-arrested-youngman"
published_at: "2024-05-15T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6644c8cd957cc_arest.jpg"
keywords: []
---

# #arrested| ഭർത്തൃമതിയായ യുവതിക്ക് തുടർച്ചയായി മൊബൈലിൽ നഗ്നചിത്രങ്ങൾ അയച്ച് ശല്യം : യുവാവിനെ പോലീസ് അറസ്റ്റുചെയ്തു

> **Lead Summary:** കൂരാച്ചുണ്ട് : **(kuttiadi.truevisionnews.com**) ഭർത്തൃമതിയായ യുവതിക്ക് തുടർച്ചയായി മൊബൈലിൽ നഗ്നചിത്രങ്ങൾ അയച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.

## Article Content

കൂരാച്ചുണ്ട് : **(kuttiadi.truevisionnews.com**) ഭർത്തൃമതിയായ യുവതിക്ക് തുടർച്ചയായി മൊബൈലിൽ നഗ്നചിത്രങ്ങൾ അയച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.

തൊട്ടിൽപ്പാലം സ്വദേശിയായ പാറശ്ശേരി വീട്ടിൽ ബിജോ സെബാസ്റ്റ്യനെയാണ് (കുണ്ടുതോട്-45) കൂരാച്ചുണ്ട് സ്വദേശിയായ യുവതിയുടെ പരാതിയിൽ അറസ്റ്റുചെയ്തത്. കൂരാച്ചുണ്ടിലെത്തിയ യുവാവിനെ പോലീസ് തന്ത്രപൂർവം അറസ്റ്റു ചെയ്യുകയായിരുന്നു.

കൂരാച്ചുണ്ട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൽ. സുരേഷ് ബാബു, സബ് ഇൻസ്പെക്ടർ പി.കെ. മനോജ്, എ.എസ്.ഐ രാജേഷ് കുമാർ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.

കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/205447/harassment-continuously-sending-nude-pictures-married-woman-mobile-police-arrested-youngman)