---
title: "#murdercase|കുറ്റ്യാടിയിൽ മർദ്ദനമേറ്റ് വയോധിക കൊല്ലപ്പെട്ട സംഭവം; ഒളിവിലായ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് "
english_title: " #incident   #elderly #woman   #beaten  #death #Kuttyati   #police   #intensified   #search  #absconding #accused"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/206156/incident-elderly-woman-beaten-death-kuttyati-police-intensified-search-absconding-accused"
published_at: "2024-05-19T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66498be28d382_death_kuttiadi.jpg"
keywords: []
---

# #murdercase|കുറ്റ്യാടിയിൽ മർദ്ദനമേറ്റ് വയോധിക കൊല്ലപ്പെട്ട സംഭവം; ഒളിവിലായ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് 

> **Lead Summary:** കുറ്റ്യാടിയിൽ മർദ്ദനമേറ്റ് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ പേരമകൻ ഒളിവിൽ.

## Article Content

കുറ്റ്യാടിയിൽ മർദ്ദനമേറ്റ് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ പേരമകൻ ഒളിവിൽ.

ഊരത്ത് മാവുള്ളചാലിൽ മകൾ ഫാത്തിമയുടെ വീട്ടിൽ വെച്ച് പേരമകൻ്റെ മർദ്ദനമേറ്റാണ് വയോധിക മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കുറ്റ്യാടി മാവുള്ള ചാൽ കോളനിയിലെ ഖദീജ ഉമ്മയാണ് (85) മരണപ്പെട്ടത്.

ഫാത്തിമയുടെ മകൻ ബഷീർ ഇവരെ പണത്തിനായി നിരന്തരമായി ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നും പണം ചോദിച്ച് കൈപിടിച്ചു വട്ടം കറക്കിയെന്ന് ബഷീറിൻ്റെ മാതാവ് ഫാത്തിമ പറഞ്ഞു.

ഖദീജുമ്മയുടെ കാലിൽ ഓപ്പറേഷൻ കഴിഞ്ഞിരുന്നു. മകൻ ലഹരി അടിമയാണെന്നും ബന്ധുക്കൾ ആരോപിച്ചു. പേര മകന്റെ മർദ്ദനത്തെ തുടർന്നാണ് മരണമെന്ന് പോലീസ് വെളിപ്പെടുത്തി.

ഒളിവിലായ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/206156/incident-elderly-woman-beaten-death-kuttyati-police-intensified-search-absconding-accused)