---
title: "#explosion |തളീക്കരയിൽ ഉഗ്രസ്ഫോടനം; ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി"
english_title: "#Violent #explosion   #Talikara;   #police #launched  #investigation  #source"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/206388/violent-explosion-talikara-police-launched-investigation-source"
published_at: "2024-05-20T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664af984285a3_bomb.jpg"
keywords: []
---

# #explosion |തളീക്കരയിൽ ഉഗ്രസ്ഫോടനം; ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

> **Lead Summary:** കുറ്റ്യാടി :(**kuttiadi.truevisionnews.com)** രാത്രിയുടെ മറവിൽ തളീക്കരയിൽ ഉഗ്രസ്ഫോടനം. സ്ഫോടനത്തിന് പിന്നിലെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

## Article Content

കുറ്റ്യാടി :(**kuttiadi.truevisionnews.com)** രാത്രിയുടെ മറവിൽ തളീക്കരയിൽ ഉഗ്രസ്ഫോടനം. സ്ഫോടനത്തിന് പിന്നിലെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തളീക്കര കായക്കൊടി റോഡിൽ സ്ഫോടനമുണ്ടായത്. ഇവിടെ ഉഗ്ര ശബ്‌ദം കേട്ടതായി നാട്ടുകാർ പറയുന്നു.

തളീക്കര കള്ള് ഷാപ്പിന് സമീപത്ത് നിന്ന് സ്ഫോടക വസ്തു ക്കളുടെ അവശിഷ്ടം കണ്ടെത്തി.

സ്ഫോടനത്തിൽ ആർക്കും പരിക്കില്ല എന്നതാണ് സൂചന. തൊട്ടിൽപ്പാലം പോലീസും ബോംബ് സ്ക്വോഡും ഡോഗ് സ്ക്വോഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/206388/violent-explosion-talikara-police-launched-investigation-source)