---
title: "#MuslimLeague|കായക്കൊടിയിലെ സ്ഫോടനം സമഗ്ര അന്വേഷണം നടത്തണം: മുസ്ലിം ലീഗ് "
english_title: "#Kayakodi #blast #should   #thoroughly #probed #MuslimLeague"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/206597/kayakodi-blast-should-thoroughly-probed-muslimleague"
published_at: "2024-05-21T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c3c7dba0aa_league.jpg"
keywords: []
---

# #MuslimLeague|കായക്കൊടിയിലെ സ്ഫോടനം സമഗ്ര അന്വേഷണം നടത്തണം: മുസ്ലിം ലീഗ് 

> **Lead Summary:**  തൊട്ടിൽപ്പാലം: ****കായക്കൊടി തളീക്കര റോഡിൽ വിവിധ ഭാഗങ്ങളിലായി നടന്ന സ്ഫോടനത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണമെന്ന് കായക്കൊടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

 തൊട്ടിൽപ്പാലം: ****കായക്കൊടി തളീക്കര റോഡിൽ വിവിധ ഭാഗങ്ങളിലായി നടന്ന സ്ഫോടനത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണമെന്ന് കായക്കൊടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി.പി.കുഞ്ഞബ്ദുല്ല മാസ്റ്ററുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതാക്കൾ തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ചു.

സമഗ്ര അന്വേഷണം നടത്തി ജനങ്ങളുടെ ഭീതിയകറ്റണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സമാധാനപരമായി കഴിയുന്ന നാട്ടിൽ കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണിതെന്ന് സംശയിക്കുന്നതായി ലീഗ് നേതാക്കൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ കെ.പി.കുഞ്ഞമ്മദ് ,കെ.കെ.സി. കുഞ്ഞബ്ദുല്ല മാസ്റ്റർ ഇ.പി.മുഹമ്മദലി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/206597/kayakodi-blast-should-thoroughly-probed-muslimleague)