കുറ്റ്യാടി : വേളത്തിന്റെ കായികക്കുതിപ്പിന് ചിറകുവിരിക്കാൻ കൂളിക്കുന്നിൽ എം.ബി.എ. സ്പോർട്സ് അക്കാദമി യാഥാർഥ്യത്തിലേക്ക്.
വേളം ഹയർ സെക്കൻഡറി സ്കൂൾ കായികാധ്യാപകൻ പി.പി. മുഹമ്മദിന്റെ നേതൃത്വത്തിലാണ് അക്കാദമി ആരംഭിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ അക്കാദമി നാടിന് സമർപ്പിക്കും.
സ്കൂളിന് വോളിബോളിൽ സംസ്ഥാനതലത്തിൽവരെ അംഗീകാരങ്ങൾ നേടിക്കൊടുക്കാനും ദേശീയതലത്തിൽവരെ കായിക താരങ്ങളെ സംഭാവനചെയ്യാനും കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് പി.പി. മുഹമ്മദ് അക്കാദമി തുടങ്ങുന്നത്.
കായികമേഖലയിൽ ഏറെ വളക്കൂറുള്ള വേളം പ്രദേശത്തിന് സ്പോർട്സ് അക്കാദമി കരുത്തുപകരും. എം.ബി.എ.അക്കാദമിയുടെ ലോഗോ പ്രകാശനം തുറമുഖമ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.
സ്പോർട്സ് ക്വാട്ടയിൽ ഇനിയുള്ള നിയമനങ്ങൾ സ്പോർട്സ് അനുബന്ധമായുള്ള ജോലികളിൽ മാത്രമായിരിക്കുമെന്ന് പ്രകാശനകർമം നിർവഹിച്ച് മന്ത്രി പറഞ്ഞു. പി.പി. ആലിക്കുട്ടി, പി.പി. മുഹമ്മദ് തുടങ്ങിയവർ ലോഗോ ഏറ്റുവാങ്ങി.
വേളം പഞ്ചായത്ത് പ്രസിഡൻറ്് നയീമ കുളമുള്ളതിൽ അധ്യക്ഷയായി. വൈസ് പ്രസിഡൻറ്് കെ.സി. ബാബു, കെ.സി. മുജീബ് റഹ്മാൻ, കെ.കെ. മനോജൻ, എ.സി. അബ്ദുൾമജീദ്, കെ.കെ. അബ്ദുല്ല, ഇ.കെ. കാസിം, തയ്യിൽ വാസു, കെ. അഷ്റഫ്, സലിൽരാജ് വട്ടോളി, ജാബിർ ചെമ്പോട് തുടങ്ങിയവർ സംസാരിച്ചു.
It spreads its wings; MBA in Koolikunnu for Velam's sportsmanship. Sports Academy