---
title: "#ksrtc| പ്രസവ വേദന വന്ന യുവതിക്ക് രക്ഷകരായി  തൊട്ടിൽപാലം ഡിപ്പോയിലെ  ബസ് ജീവനക്കാർ"
english_title: "#bus #staff #Thotilpalam #depot #came  #rescue   #young #woman   #went  #into #labor  #bus"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/208620/bus-staff-thotilpalam-depot-came-rescue-young-woman-went-into-labor-bus-new"
published_at: "2024-05-30T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665820b71c9f8_ksrtc.jpg"
keywords: []
---

# #ksrtc| പ്രസവ വേദന വന്ന യുവതിക്ക് രക്ഷകരായി  തൊട്ടിൽപാലം ഡിപ്പോയിലെ  ബസ് ജീവനക്കാർ

> **Lead Summary:** തൊട്ടിൽപാലം:**** ബസിൽ വെച്ച് പ്രസവവേദന വന്ന യുവതിയെ പെട്ടെന്ന് തൃശൂർ അമല ഹോസ്പിറ്റലിൽ എത്തിച്ച് മാതൃകയായി തൊട്ടിൽപാലം ഡിപ്പോയിലെ ബസ് ജീവനക്കാർ.

## Article Content

തൊട്ടിൽപാലം:**** ബസിൽ വെച്ച് പ്രസവവേദന വന്ന യുവതിയെ പെട്ടെന്ന് തൃശൂർ അമല ഹോസ്പിറ്റലിൽ എത്തിച്ച് മാതൃകയായി തൊട്ടിൽപാലം ഡിപ്പോയിലെ ബസ് ജീവനക്കാർ.

അങ്കമാലിയിൽ നിന്ന് തൊട്ടിൽപാലത്തേക്കു പോകുകയായിരുന്ന കെ.എ സ്.ആർ.ടി.സി ബസാണ്‌ തിരുന്നാവായ സ്വദേശിനി 37 കാരിക്ക് പ്രസവമുറിയായത്.

യാത്രയ്ക്കിടെ പേരാമംഗലത്തുവച്ചാണ് യുവതിക്ക് കഠിന പ്രസവവേദന അനുഭവപ്പെട്ടത്. ഇതേതുടർന്ന് ബസ് ജീവനക്കാർ യുവതിയെയും കൊണ്ട് സമീപത്തെ അമല മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു തിരിച്ചു.

വരുന്ന വിവരം മെഡി ക്കൽ കോളജ് അധികൃതരെ അറിയിച്ചു. തൃശ്ശൂരിൽ നിന്ന് നിറവയറുമായി കയറുമ്പോഴേ അവരെ ശ്രദ്ധിച്ചിരുന്നു.

ബസിൽ യാത്ര ചെയ്യവേ എനിക് വയ്യാതാവുന്നു ഭർത്താവിനെ വിളിക്കണം എന്ന് പറഞ്ഞു. അമല മെഡിക്കൽ കോളേജ് ആശുപത്രിയെത്താറായെന്ന് കണ്ടപ്പോൾ ഡ്രൈവറോട് ബസ് നിർത്താനാവിശ്യപ്പെട്ടു.

പുറത്തിറങ്ങി മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ യാത്രക്കാരിൽ ഒരാൾ വിളിച്ചുപറഞ്ഞു, കുട്ടി പുറത്തേക്ക് വന്നുതുടങ്ങി. പിന്നെ ഒന്നും ആലോചിച്ചില്ല ബസ് നേരെ ആശുപത്രിയിലേക്കെടുക്കാൻ പറഞ്ഞു.

> അപ്പോഴേക്കും പ്രസവം ഏതാണ്ട് നടന്നിരുന്നു"- ടി ആർ. അജയൻ എന്ന കെ.എസ്.ആർ.ടി.സി. കണ്ടക്‌ടർ പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവർ എ.വി ഷിവിത്തിനെയും കണ്ടക്റ്റർ അജയനെയും കെഎസ്ആർടിഇഎ സിഐടിയു സംസ്ഥാന ട്രഷറർ പി. എ ജോജോ അനുമോദിച്ചു. യൂനിറ്റ് പ്രസിഡണ്ട് സി പി ഗിരിഷ് പങ്കെടുത്തു.

രണ്ട് പേരും കെഎസ്ആർടിഇഎ സിഐടിയുവിന്റെ പ്രവർത്തകരാണ്. തൊട്ടിൽപാലം യൂനിറ്റ് കമ്മറ്റിയുടെ അഭിനന്ദനങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/208620/bus-staff-thotilpalam-depot-came-rescue-young-woman-went-into-labor-bus-new)