---
title: "#BashirNarenkode | ഈ കൈകളിൽ എല്ലാം ഭദ്രം; ദുരന്തമുഖത്ത് സന്നദ്ധ സേവകനായി ബഷീർ നരേങ്കോട് "
english_title: "#BashirNarenkode #as #volunteer #in #the #face #of #disaster"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/208839/bashirnarenkode-as-volunteer-in-the-face-of-disaster-new-update"
published_at: "2024-05-31T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665964f9934b1_kuttiadi.jpg"
keywords: []
---

# #BashirNarenkode | ഈ കൈകളിൽ എല്ലാം ഭദ്രം; ദുരന്തമുഖത്ത് സന്നദ്ധ സേവകനായി ബഷീർ നരേങ്കോട് 

> **Lead Summary:** ** കുറ്റ്യാടി :[ **വീട്ടിൽ കയറിയ പെരുമ്പാമ്പിനെ കണ്ട് കുട്ടികളും സ്ത്രീകളും പേടിച്ച് വിറച്ചു, രണ്ടു കോഴികളെ വിഴുങ്ങിയതോടെ ഇവരുടെ ഭയം ഇരട്ടിച്ചു , ഇവിടെ മാത്രമല്ല ദുരന്തമുഖത്ത് എവിടെയും സന്നദ്ധ സേവകനായി ബഷീർ നരേങ്കോട് ഉണ്ടാകും.

## Article Content

** കുറ്റ്യാടി :[ **വീട്ടിൽ കയറിയ പെരുമ്പാമ്പിനെ കണ്ട് കുട്ടികളും സ്ത്രീകളും പേടിച്ച് വിറച്ചു, രണ്ടു കോഴികളെ വിഴുങ്ങിയതോടെ ഇവരുടെ ഭയം ഇരട്ടിച്ചു , ഇവിടെ മാത്രമല്ല ദുരന്തമുഖത്ത് എവിടെയും സന്നദ്ധ സേവകനായി ബഷീർ നരേങ്കോട് ഉണ്ടാകും.

ഇന്നലെയാണ് കോതോട് വലിയപറമ്പ് രവീന്ദ്രന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടിയത്. കൂട്ടിൽ കയറിയ പെരുമ്പാമ്പ് രണ്ടു കോഴികളെ വിഴുങ്ങി. തുടർന്ന് പഞ്ചായത്ത് അംഗം റീന കുറ്റ്യാടി ദുരന്ത നിവാരണ സേന ചെയർമാൻ ബഷീർ നരേങ്കോടനെ വിളിക്കുകയായിരുന്നു.

നിമിഷനേരം കൊണ്ട് എത്തിയ ബഷീർ അനായാസം പാമ്പിനെ പിടികൂടി. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോഴും അപകടവസ്ഥ നിലനിൽക്കുന്ന ഇടങ്ങളിലും കുറ്റ്യാടി ദുരന്ത നിവാരണ സേന പ്രവർത്തകരുടെ സാന്നിദ്ധ്യം നാടിന് വലിയ ആശ്വാസമാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/208839/bashirnarenkode-as-volunteer-in-the-face-of-disaster-new-update)