---
title: "#confluence | പ്രതിഭാ സംഗമം ശ്രദ്ധേയമായി "
english_title: "#confluence #talent #remarkable"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/209187/confluence-talent-remarkable-new-update"
published_at: "2024-06-01T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b24e8182e1_sanghamam.jpg"
keywords: []
---

# #confluence | പ്രതിഭാ സംഗമം ശ്രദ്ധേയമായി 

> **Lead Summary:** **നരിപ്പറ്റ: **മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്.എഫ് നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി യു.എ.ഇ കെ.എം.സി.സി നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രതിഭാ സംഗമം ശ്രദ്ധേയമായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

## Article Content

**നരിപ്പറ്റ: **മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്.എഫ് നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി യു.എ.ഇ കെ.എം.സി.സി നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രതിഭാ സംഗമം ശ്രദ്ധേയമായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യതാംകുണ്ടിൽ നടന്ന പരിപാടി മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്‌ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഓറിയോൺ അധ്യക്ഷനായി. ട്രഷറർ മുഹമ്മദലി തിനൂർ സ്വാഗതം പറഞ്ഞു.

ഹരിത സംസ്ഥാന എക്സിക്യൂട്ടീവ് മെംബർ ലബീബ മുഹമ്മദ് ഗൈഡൻസ് ക്ലാസെടുത്തു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി എം.പി ജാഫർ, യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഇ ഹാരിസ്, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദലി, സെക്രട്ടറി കെ.എം ഹമീദ്, പാലോൽ കുഞ്ഞമ്മദ്, കെ.എം.സി.സി നേതാക്കളായ സിയാദ് പാലോൽ, കെ.പി റഫീഖ്, സി.പി ഫൈസൽ, ശരീഫ് നരിപ്പറ്റ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി അജ്മൽ നരിപ്പറ്റ, പി.കെ റഈസ്, നൗഷാദ് മീത്തൽവയൽ, അഹമ്മദ് ചീക്കോന്ന് സംസാരിച്ചു.

എം.എസ്.എഫ് പഞ്ചായത്ത് സെക്രട്ടറി സഹൽ നന്ദി പറഞ്ഞു. പടം: മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്.എഫ് നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്‌ഘാടനം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/209187/confluence-talent-remarkable-new-update)