---
title: "#attack | അർധരാത്രി കുറ്റ്യാടി ടൗണിൽ അടിപിടി; പട്ടികകൊണ്ട് അടിയേറ്റ യുവാവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി"
english_title: "#Midnight #beating #Kuttyadi# town#  youth#  hit #with # list# was #shifted # the #medical #college"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/209598/midnight-beating-kuttyadi-town-youth-hit-with-list-was-shifted-the-medical-college"
published_at: "2024-06-03T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dabfa2be64_ktiadi.jpg"
keywords: []
---

# #attack | അർധരാത്രി കുറ്റ്യാടി ടൗണിൽ അടിപിടി; പട്ടികകൊണ്ട് അടിയേറ്റ യുവാവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

> **Lead Summary:** **കുറ്റ്യാടി:[**[ ]ഇന്നലെ അർധരാത്രി രണ്ട് വ്യക്തികൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ ഒരാൾക്ക് ഗുരുതര പരുക്കേറ്റു.

## Article Content

**കുറ്റ്യാടി:[**[ ]ഇന്നലെ അർധരാത്രി രണ്ട് വ്യക്തികൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ ഒരാൾക്ക് ഗുരുതര പരുക്കേറ്റു.

കുറ്റ്യാടിയിലെ അപ്പൂസ് ബാർബർ ഷോപ്പ് ജീവനക്കാരൻ അജിത്തിനാണ് പരുക്കേറ്റത്. പട്ടിക കൊണ്ടുള്ള അടിയിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ അജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കുറ്റ്യാടി - അടുക്കത്ത് റോഡ് മാർക്കറ്റിലെ കുട്ടൻ എന്ന വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചേർത്താണ് കേസ്.

രാത്രി 12 മണിയോടെ ആണ് സംഭവം. മദ്യലഹരിയിൽ നടന്ന വാക്കുതർക്കമാണ് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. കുറ്റ്യാടി ജങ്ഷനു സമീപം ടിബി റോഡിൽ ന്യൂ മൊബൈൽ ഷോപ്പിനു മുന്നിൽ ആയിരുന്നു അടിപിടി.

അടിയേറ്റ അഭിജിത്ത് ദീർഘനേരം വഴിവക്കിൽ രക്തം വാർന്നുകിടന്നു. ഒടുവിൽ പൊലീസ് എത്തിയാണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത്. ഷോപ്പിനു മുന്നിൽ രക്തം തളംകെട്ടി നിൽക്കുന്നു.

അടിക്കാൻ ഉപയോഗിച്ച പട്ടിക പൊലീസ് കണ്ടെടുത്തു. ശാസ്ത്രീയ അന്വേഷണത്തിനായി ഫൊറൻസിക് വിഭാഗത്തിൻ്റെ സഹായം തേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/209598/midnight-beating-kuttyadi-town-youth-hit-with-list-was-shifted-the-medical-college)