---
title: "#schoolreopenning|ആദ്യദിനം ആവേശമായി; വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിൽ പ്രവേശനോത്സവം"
english_title: "#first #day #exciting  #Entrance #Festival  #Vatoli #Sanskrit #High #School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/209610/first-day-exciting-entrance-festival-vatoli-sanskrit-high-school"
published_at: "2024-06-03T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665db87414b30_vattoli.jpg"
keywords: []
---

# #schoolreopenning|ആദ്യദിനം ആവേശമായി; വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിൽ പ്രവേശനോത്സവം

> **Lead Summary:**  വട്ടോളി :** **വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിൽ പ്രവേശനോത്സവം കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈ:പ്രസിഡന്റ് മുഹമ്മദ്‌ കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

## Article Content

 വട്ടോളി :** **വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിൽ പ്രവേശനോത്സവം കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈ:പ്രസിഡന്റ് മുഹമ്മദ്‌ കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സിനിമാനടൻ ശ്രീജിത്ത് കൈവേലി മുഖ്യാതിഥിയായെത്തിയത് നവാഗതർക്ക് ആവേശമായി. വാർഡ് മെമ്പർ ആർ. കെ റിൻസി മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് എം കെ സന്തോഷ്‌ അധ്യക്ഷതവഹിച്ചു.

സ്കൂൾ മാനേജർ കെ ടി ജയപാലൻ, സി പി ശശി, പി എം പത്മനാഭൻ, ടി കെ സജീവൻ, കെ കെ അശോകൻ, എം കെ അബ്ദുറഹ്മാൻ , പി.കെ. പത്മനാഭൻ , മഹേഷ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളും വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പൂർവ്വവിദ്യാർത്ഥികളുംവിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ഹെഡ്‌മിസ്ട്രെസ് വി പി ശ്രീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/209610/first-day-exciting-entrance-festival-vatoli-sanskrit-high-school)