---
title: "#smartkuttiadi | സ്മാർട്ടി കുറ്റ്യാടി ;  പ്രവേശനോത്സവ പരിപാടി പാറയിൽ എൽ പി സ്കൂളിൽ "
english_title: "#Smarty #Kuttyadi # Entrance #Festival#Program # LP #School "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/209619/smarty-kuttyadi-entrance-festivalprogram-lp-school"
published_at: "2024-06-03T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dc41c67cbd_parayill.jpg"
keywords: []
---

# #smartkuttiadi | സ്മാർട്ടി കുറ്റ്യാടി ;  പ്രവേശനോത്സവ പരിപാടി പാറയിൽ എൽ പി സ്കൂളിൽ 

> **Lead Summary:** **കക്കട്ടിൽ :[ **കുറ്റ്യാടി നിയോജക മണ്ഡലം എംഎംഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയായ സ്മാർട്ട് കുറ്റ്യാടിയുടെ മണ്ഡലം പ്രവേശനോത്സവ പരിപാടിയും അക്ഷരോപഹാര സമർപ്പണവും കുന്നുമ്മൽ പഞ്ചായത്തിലെ പാറയിൽ എൽ പി സ്കൂളിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു.

## Article Content

**കക്കട്ടിൽ :[ **കുറ്റ്യാടി നിയോജക മണ്ഡലം എംഎംഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയായ സ്മാർട്ട് കുറ്റ്യാടിയുടെ മണ്ഡലം പ്രവേശനോത്സവ പരിപാടിയും അക്ഷരോപഹാര സമർപ്പണവും കുന്നുമ്മൽ പഞ്ചായത്തിലെ പാറയിൽ എൽ പി സ്കൂളിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു.

പരിപാടി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. മാജിക് ഷോ ഉൾപ്പെടെ കുട്ടികളുടെ വിവിധ കലാപരിപാടികളും വാദ്യമേളങ്ങളോടും കൂടി നടത്തപ്പെട്ട പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ റീത്ത അധ്യക്ഷതയും വഹിച്ചു.

സ്മാർട്ട് കുറ്റ്യാടിയുടെ കോർഡിനേറ്റർ മാരായ കോച്ചേരി രാധാകൃഷ്ണൻ മാസ്റ്റർ , ബാബു മാസ്റ്റർ പ്രൊജക്റ്റ് കോർഡിനേറ്ററായ ടി.മോഹൻദാസ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റീന സുരേഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് രനിത ടീച്ചർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

പൊതുവിദ്യാഭ്യസ വകുപ്പിൻ്റെ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പാരൻ്റിങ്ങ് ക്ലാസ് സ്കൂൾ അധ്യാപകൻ വിജിത്ത് മാസ്റ്റർ നേതൃത്വം നൽകി.

സ്വാഗത സംഘം ചെയർമാൻ കെ.ടി രാജൻ സ്വാഗതവും ദീപ ദാമോദരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/209619/smarty-kuttyadi-entrance-festivalprogram-lp-school)