---
title: " #ShafiParampil|ബോംബേറ്: പ്രതികളെ ഉടൻ പിടികൂടണമെന്ന് ഷാഫി പറമ്പിൽ"
english_title: " #ShafiParampil #wants  #arrest  #accused #immediately"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/210536/shafiparampil-wants-arrest-accused-immediately"
published_at: "2024-06-07T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662bf9602f2e_shafi.jpg"
keywords: []
---

#  #ShafiParampil|ബോംബേറ്: പ്രതികളെ ഉടൻ പിടികൂടണമെന്ന് ഷാഫി പറമ്പിൽ

> **Lead Summary:**  കുറ്റ്യാടി :(**kuttiadi.truevisionnews.com) **കുന്നുമ്മൽ പഞ്ചായത്തിലെ മലയിൽ പീടികയിൽ ആർ.എം.പി പ്രവർത്തകനായ എൻ.കെ പൊക്കൻ്റെ വീടിന് നേരെ ബോംബറിഞ്ഞ വരെ അന്വേഷണം നടത്തി കണ്ടെത്തണമെന്ന് നിയുക്ത എം. പി ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

## Article Content

 കുറ്റ്യാടി :(**kuttiadi.truevisionnews.com) **കുന്നുമ്മൽ പഞ്ചായത്തിലെ മലയിൽ പീടികയിൽ ആർ.എം.പി പ്രവർത്തകനായ എൻ.കെ പൊക്കൻ്റെ വീടിന് നേരെ ബോംബറിഞ്ഞ വരെ അന്വേഷണം നടത്തി കണ്ടെത്തണമെന്ന് നിയുക്ത എം. പി ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

ബോംബേറിൽ കേടു പാടു സംഭവിച്ച വീടു സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ, പാറക്കൽ അബ്ദുല്ല, ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു, സി.കെ അബു, ജമാൽ മൊകേരി, എലിയാറ ആനന്ദൻ, പി .പി അശോകൻ, ഇ.സി ബാലൻ തുടങ്ങിയവർ ഷാഫിയോടൊപ്പം ഉണ്ടായിരുന്നു.

ബോംബാക്രമണത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തി പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു. ബോംബേറിൽ കേടുപാടുകൾ വന്ന വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു.

എം.എൽ.എ.സി.കെ അബു, ജമാൽ മൊകേരി, എലിയാറ ആനന്ദൻ, ഇ.സി ബാലൻ, കൃഷ്ണൻ, രവീന്ദ്രൻ, വി.കെ മമ്മു എന്നിവർ എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/210536/shafiparampil-wants-arrest-accused-immediately)