---
title: "#Bridge| പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ; ന​രി​ക്കാ​ട്ടേ​രി റോ​ഡി​ൽ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ"
english_title: "#Local #residents   #worried  #Bridge #Narikatteri #road #danger"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/211275/local-residents-worried-bridge-narikatteri-road-danger"
published_at: "2024-06-10T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66671a70c0dc2_kuttiadi_road.jpg"
keywords: []
---

# #Bridge| പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ; ന​രി​ക്കാ​ട്ടേ​രി റോ​ഡി​ൽ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ

> **Lead Summary:**  ക​ക്ക​ട്ടി​ൽ:(**kuttiadi.truevisionnews.com)കു**​ള​ങ്ങ​ര​ത്ത് ന​രി​ക്കാ​ട്ടേ​രി റോ​ഡി​ലെ കു​ന്നു​മ്മ​ൽ തോ​ടി​നു കു​റു​കെ​യു​ള്ള പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. പാ​ല​ത്തി​ന്റെ അ​നു​ബ​ന്ധ റോ​ഡ് ഇ​ടി​ഞ്ഞു​വീ​ണ​തോ​ടെ ഏ​തു നി​മി​ഷ​വും പാ​ലം ത​ക​ർ​ന്നു​വീ​ഴും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

## Article Content

 ക​ക്ക​ട്ടി​ൽ:(**kuttiadi.truevisionnews.com)കു**​ള​ങ്ങ​ര​ത്ത് ന​രി​ക്കാ​ട്ടേ​രി റോ​ഡി​ലെ കു​ന്നു​മ്മ​ൽ തോ​ടി​നു കു​റു​കെ​യു​ള്ള പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. പാ​ല​ത്തി​ന്റെ അ​നു​ബ​ന്ധ റോ​ഡ് ഇ​ടി​ഞ്ഞു​വീ​ണ​തോ​ടെ ഏ​തു നി​മി​ഷ​വും പാ​ലം ത​ക​ർ​ന്നു​വീ​ഴും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

 നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ൽ​ന​ട​ക്കാ​രും ക​ട​ന്നു പോ​കു​ന്ന പാ​ത​യി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യി​ൽ തോ​ട് ക​വി​ഞ്ഞൊ​ഴു​കു​ന്ന​തും, ഭാ​രം ക​യ​റ്റി​വ​രു​ന്ന ലോ​റി​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

പാ​ല​ത്തി​ന്റെ അ​പ​ക​ടാ​വ​സ്ഥ ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്ന് വാ​ർ​ഡ് അം​ഗം ന​സീ​റ ബ​ഷീ​ർ പ​റ​ഞ്ഞു.  

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/211275/local-residents-worried-bridge-narikatteri-road-danger)