---
title: "#thamamproject | പ്രത്യാശ പാലിയേറ്റിവിന് ഡേ മാർട്ട് വീൽ ചെയർ കൈമാറി"
english_title: "#Day #Mart #handed #over #wheelchair  #Pratyasha #Palliative"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/211629/day-mart-handed-over-wheelchair-pratyasha-palliative"
published_at: "2024-06-12T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66694bedc4e36_ktdy.jpg"
keywords: []
---

# #thamamproject | പ്രത്യാശ പാലിയേറ്റിവിന് ഡേ മാർട്ട് വീൽ ചെയർ കൈമാറി

> **Lead Summary:** > **കടിയങ്ങാട്:[**കടിയങ്ങാട് പ്രവൃത്തിക്കുന്ന ജനകീയ കൂട്ടായ്മയായ "തമാം പ്രൊജക്റ്റ്‌സ് (എൽഎൽപി)യുടെ പ്രഥമ സംരംഭമായ ഉത്തര മലബാറിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് സൃങ്കലയുടെ 21-ാമത് ശാഖ കടിയങ്ങാട് പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായി.

## Article Content

> **കടിയങ്ങാട്:[**കടിയങ്ങാട് പ്രവൃത്തിക്കുന്ന ജനകീയ കൂട്ടായ്മയായ "തമാം പ്രൊജക്റ്റ്‌സ് (എൽഎൽപി)യുടെ പ്രഥമ സംരംഭമായ ഉത്തര മലബാറിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് സൃങ്കലയുടെ 21-ാമത് ശാഖ കടിയങ്ങാട് പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായി.

വാർഷികത്തോടനുബന്ധിച്ച് ജീവ കാരുണ്ണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ പ്രത്യാശ പെയിൻ ആന്റ് പാലിയേറ്റിവിന് രണ്ട് വീൽ ചെയർ കടിയങ്ങാട് മഹല്ല് പ്രസിഡൻറ് ടി അസീസ് ഫൈസി കൈമാറി.

മഹല്ല് ഭാരവാഹി സി.കെ മുഹമ്മദ് മാസ്റ്റർ, തമാം പ്രെജക്ട് എം.ടി അഷറഫ് എകെ, അലി നാറാണത്ത്, ഡേ മാർട്ട് കടിയങ്ങാട് മേനേജർ നിധിൻ, ഇൻജാർജർ അബ്ദുറഹീം കെ.കെയുടെ സാന്നിധ്യത്തിൽ പ്രത്യാശയുടെ സാരഥികളായ എഞ്ചിനീയർ മുഹമ്മദ് കുഞ്ഞ്, അബ്ദുൽ ഭാരി മാസ്റ്റർ, സവാദ് മാസ്റ്റർ, ഹാഷിം തങ്ങൾ,സാബിത്ത് മാസ്റ്റർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/211629/day-mart-handed-over-wheelchair-pratyasha-palliative)