---
title: "#congress | ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ കോൺഗ്രസ് ധർണ"
english_title: "#Congress #dharna #front #gram #panchayat #office"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/211847/congress-dharna-front-gram-panchayat-office"
published_at: "2024-06-13T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a8f79c405a_dharnna.jpg"
keywords: []
---

# #congress | ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ കോൺഗ്രസ് ധർണ

> **Lead Summary:** **കുറ്റ്യാടി:[** കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

## Article Content

**കുറ്റ്യാടി:[** കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

ഹരിതകർമസേനയുടെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിലെ അപാകം പരിഹരിക്കുക, മാവുള്ളചാൽ, നടുപ്പൊയിൽ ശിശുമന്ദിരങ്ങളോടു കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക, കുറ്റ്യാടി റിവർ റോഡിലെ കുട്ടികളുടെ പാർക്കിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക.

യു.ഡി.എഫ്. അനുകൂല വാർഡുകളോട് പുലർത്തുന്ന അവഗണന അവസാനിപ്പിക്കുക, ഗ്രാമീണ റോഡുകൾ ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

ഡി.സി.സി. ജനറൽ സെക്രട്ടറി ഇ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.കെ. സുരേഷ് അധ്യക്ഷനായി.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, ഹാഷിം നമ്പാട്ടിൽ, പി.പി. ആലിക്കുട്ടി, ടി. സുരേഷ് ബാബു, എസ്.ജെ. സജീവൻ, കെ.പി. മജീദ്, രാഹുൽ ചാലിൽ, ടി. അശോകൻ, എ.കെ. വിജീഷ്, ബാപ്പറ്റ അലി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/211847/congress-dharna-front-gram-panchayat-office)