---
title: "#organized | അനുമോദനം സംഘടിപ്പിച്ചു."
english_title: "#Congratulation #organized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/212885/congratulation-organized"
published_at: "2024-06-18T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66711f9ec4864_anumodhanam.jpg"
keywords: []
---

# #organized | അനുമോദനം സംഘടിപ്പിച്ചു.

> **Lead Summary:** **കുറ്റ്യാടി :[ **പി.ടി.കെ എം.വായനശാല& ഗ്രന്ഥാലയം പുന്നത്തോട്ടം പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി എന്നിവയിൽ ഉന്നത വിജയികളെയും, സ്പോർട്സ് കലാരംഗത്ത് മികവ് പുലർത്തിയ പ്രതിഭാധനരെയും ,കേരള സർക്കാർ സർവീസിലേക്ക് നിയമനം ലഭിച്ച ജിതിൻ സി വി യെയും ആദരിച്ചു.

## Article Content

**കുറ്റ്യാടി :[ **പി.ടി.കെ എം.വായനശാല& ഗ്രന്ഥാലയം പുന്നത്തോട്ടം പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി എന്നിവയിൽ ഉന്നത വിജയികളെയും, സ്പോർട്സ് കലാരംഗത്ത് മികവ് പുലർത്തിയ പ്രതിഭാധനരെയും ,കേരള സർക്കാർ സർവീസിലേക്ക് നിയമനം ലഭിച്ച ജിതിൻ സി വി യെയും ആദരിച്ചു.

വായനശാല ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സെക്രട്ടറി പി.ടി രജീഷ് സ്വാഗതവും പ്രസിഡന്റ് നവറക്കോട്ട് പ്രദീപൻ അധ്യക്ഷതയും വഹിച്ചു.

പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം ജയൻ പൂക്കാട് നിർവഹിച്ചു.

രവി കുളംഉള്ളതിൽ, രാജേഷ് പുത്തൻ, അരുൺ എ. കെ, സതീശൻ കെ. കെ,ആദർശ് വി പി, നന്ദേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ച ചടങ്ങിന് പിടി ദിനേശൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/212885/congratulation-organized)