---
title: "#YouthCongress |  പരാതി സ്വീകരിക്കാൻ മടി; കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ പാതിരാത്രിയിലും പ്രതിഷേധം തീർത്ത് യൂത്ത് കോൺഗ്രസ്"
english_title: "#Reluctance  #accept #complaints #Youth #Congress #protested #Kuttyadi #Police #Station  #midnight"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/213108/reluctance-accept-complaints-youth-congress-protested-kuttyadi-police-station-midnight"
published_at: "2024-06-19T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667266007dee0_police.jpg"
keywords: []
---

# #YouthCongress |  പരാതി സ്വീകരിക്കാൻ മടി; കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ പാതിരാത്രിയിലും പ്രതിഷേധം തീർത്ത് യൂത്ത് കോൺഗ്രസ്

> **Lead Summary:** **കുറ്റ്യാടി :[** കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ പാതിരാത്രിയിലും പ്രതിഷേധം തീർത്ത് യൂത്ത് കോൺഗ്രസ്.

## Article Content

**കുറ്റ്യാടി :[** കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ പാതിരാത്രിയിലും പ്രതിഷേധം തീർത്ത് യൂത്ത് കോൺഗ്രസ്.

കാഫിർ പരാമർശത്തിൽ സി.പി.ഐ.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ.ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ല പഞ്ചായത്തംഗവുമായ വി.പി ദുൽഖിഫിൽ നൽകിയ പരാതി സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം.

പരാതി സ്വീകരിക്കില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെ ദുൽഖിഫിൽ ഒന്നര മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.

ഒടുവിൽ ഡി.വൈ.എസ്.പിയുടെ നിർദേശത്തെ തുടർന്ന് പരാതി സ്വീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/213108/reluctance-accept-complaints-youth-congress-protested-kuttyadi-police-station-midnight)