---
title: "#GHSSKuttiady | വിദ്യാർത്ഥികൾ നന്മയുടെ വാഹകരാവണം "
english_title: "#Students #carriers #goodness"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/214873/students-carriers-goodness"
published_at: "2024-06-25T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667aab7153c02_GGG.jpg"
keywords: []
---

# #GHSSKuttiady | വിദ്യാർത്ഥികൾ നന്മയുടെ വാഹകരാവണം 

> **Lead Summary:** **കുറ്റ്യാടി: [ **പരീക്ഷയിൽ ഉന്നത വിജയം നേടിയവർ പഠനത്തിൽ മാത്രമല്ല നാടിനെ നേരിലേക്ക് നയിക്കുന്ന നന്മയുടെ വാഹകർ കൂടിയാവണമെന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി പി നിഷ പറഞ്ഞു.

## Article Content

**കുറ്റ്യാടി: [ **പരീക്ഷയിൽ ഉന്നത വിജയം നേടിയവർ പഠനത്തിൽ മാത്രമല്ല നാടിനെ നേരിലേക്ക് നയിക്കുന്ന നന്മയുടെ വാഹകർ കൂടിയാവണമെന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി പി നിഷ പറഞ്ഞു.

കുറ്റ്യാടി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

പി. ടി. എ പ്രസിഡൻ്റ് വി വി അനസ് അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ എ ഇ ഒ പി എം അബ്ദുറഹിമാൻ, പ്രിൻസിപ്പാൾ ഡോ:അൻവർ ഷമീം സെഡ് എ. എസ് എം സി ചെയർമാൻ റഫീഖ് വി.കെ ,

നാസർ തയ്യുള്ളതിൽ, ഫിർദൗസ്, എൻ ശശി, പി.കെ സുനിത , ഒ മാഷിദ , വിജയൻ പി.ടി, കെ ഹാരിസ്, നഷ്മ , മജീദ് ചാലിക്കര, എ എം മോഹനൻ , ബൈജു കരണ്ടോട്, ശാക്കിർ കടമേരി , ഖാലിദ് വാണിമേൽ, കെ. എ രേഖ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/214873/students-carriers-goodness)