---
title: "#mokericollege | മൊകേരി കോളേജ് വികസന പാതയിൽ"
english_title: "#Mokeri #College #Development #Path"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/215091/mokeri-college-development-path"
published_at: "2024-06-26T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bcda15fbcd_tv.jpg"
keywords: []
---

# #mokericollege | മൊകേരി കോളേജ് വികസന പാതയിൽ

> **Lead Summary:** **കുറ്റ്യാടി:[**മൊകേരി കോളേജ് വികസന പാതയിൽ. പുതിയ ബിൽഡിങ്ങുകളുടെ നിർമാണം പൂർത്തിയായി. പുതിയ പ്രൊജക്ടുകൾക്ക് സർക്കാർ അനുമതി നൽകി.

## Article Content

**കുറ്റ്യാടി:[**മൊകേരി കോളേജ് വികസന പാതയിൽ. പുതിയ ബിൽഡിങ്ങുകളുടെ നിർമാണം പൂർത്തിയായി. പുതിയ പ്രൊജക്ടുകൾക്ക് സർക്കാർ അനുമതി നൽകി.

കോളേജിൻ്റെ വികസന കാര്യത്തിൽ സർക്കാരിനെ കുറ്റ്യാടി മേഖല വിദ്യാഭ്യാസ സമിതി അഭിനന്ദിച്ചു.പ്രൊഫ: പി.കേളു അധ്യക്ഷത വഹിച്ചു.

എൻ. കെ. ഹാഷിം മാസ്റ്റർ, കെ.പി. സുരേഷ് മാസ്റ്റർ, ജമാൽ പാറക്കൽ, എൻ.കെ. ശശി മാസ്റ്റർ, സൽമാൻ മാസ്റ്റർ. സെഡ്. എ,എൻ. ബഷീർ മാസ്റ്റർ, കെ.വി. മുനീർ, ഡോ: ജമാൽ മുഹമ്മദ്,ഡോ:സെഡ്. എ. അഷ്റഫ്, കെ.കെ.സക്കറിയ എന്നിവർ പ്രസംഗിച്ചു.

കോളേജിൽ കൂടുതൽ കോഴ്സുകൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സംഘടന കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ. മുഖേന ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

കുറ്റ്യാടി മേഖലയിൽ ഒരു പോളിടെക്നിക് തുടങ്ങണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/215091/mokeri-college-development-path)