---
title: "#footballmatch | തുടക്കമായി; സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിന് തുടക്കം"
english_title: "#Subroto #Cup #football #match #has #started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/215656/subroto-cup-football-match-has-started"
published_at: "2024-06-28T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e63f7b9fbe_ballll.jpg"
keywords: []
---

# #footballmatch | തുടക്കമായി; സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിന് തുടക്കം

> **Lead Summary:** **വേളം:[**കുന്നുമ്മൽ ഉപജില്ല സുബ്രതോ കപ്പ് ഫുട്‌ബോൾ മത്സരത്തിന് വേളം കുളിക്കുന്ന് എം.ബി.എ. സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിൽ തുടക്കമായി.

## Article Content

**വേളം:[**കുന്നുമ്മൽ ഉപജില്ല സുബ്രതോ കപ്പ് ഫുട്‌ബോൾ മത്സരത്തിന് വേളം കുളിക്കുന്ന് എം.ബി.എ. സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിൽ തുടക്കമായി.

കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. പി.പി. സലിൽ രാജ് അധ്യ ക്ഷനായി.

ഗെയിംസ് അസോസിയേ ഷൻ സെക്രട്ടറി എം. ഷഫീഖ്, കെ.ടി. ബോബൻ, പി.പി. മുഹമ്മദ്, സനിത് വാഴയിൽ, കെ.പി. മജീദ്, വി.കെ. പ്രജിൽ, ജി.എസ്. സൂരജ്, കെ. നാജിദ്, കെ.പി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

സബ് ജൂനിയർ ബോയ്‌സ് വിഭാഗത്തിൽ വേളം എച്ച്.എസ്.എസ്, കെ.പി.ഇ.എച്ച്.എസ്‌.എസ്. കായക്കൊടി, ജി.എച്ച്.എസ്.എസ്. കുറ്റ്യാടി, എം.ഐ.യു.പി. സ്കൂൾ കുറ്റ്യാടി തുടങ്ങിയ വിദ്യാലയങ്ങൾ യഥാക്ര മം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി.

ജൂനിയർ വിഭാഗം മത്സരങ്ങൾ ബുധനാഴ്ച നടക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/215656/subroto-cup-football-match-has-started)