---
title: "#pension | തടഞ്ഞുവെച്ച പെൻഷൻ ആനുകൂല്യങ്ങൾ വിതരണംചെയ്യണം -കെ.എസ്.എസ്.പി.എ"
english_title: "#Disbursement #withheld #pension #benefits #KSSPA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/216521/disbursement-withheld-pension-benefits-ksspa"
published_at: "2024-07-01T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66828432b18ec_aaktdy.jpg"
keywords: []
---

# #pension | തടഞ്ഞുവെച്ച പെൻഷൻ ആനുകൂല്യങ്ങൾ വിതരണംചെയ്യണം -കെ.എസ്.എസ്.പി.എ

> **Lead Summary:** **കുറ്റ്യാടി:[**കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കാവിലുംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺ വെൻഷൻ നടത്തി.

## Article Content

**കുറ്റ്യാടി:[**കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കാവിലുംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺ വെൻഷൻ നടത്തി.

ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുക, പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക നൽകുക, മെഡിസെപ് കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രമേയം പാസാക്കി.

കെ.എസ്.എസ്.പി.എ. ജില്ലാ പ്രസിഡന്റ് കെ.സി. ഗോപാലൻ ഉദ്ഘാടനംചെയ്തു. കെ.ടി. രാജൻ അധ്യക്ഷനായി. ജില്ലാസെക്രട്ടറി ഒ.എം. രാജൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു.

കെ.പി. പത്മനാഭൻ, പവിത്രൻ ചന്തോത്ത്, കെ.സി. ബാലകൃഷ്ണൻ, ഒ. രവീന്ദ്രൻ, ബി.കെ. സത്യനാഥൻ, കെ.പി. സെബാസ്റ്റ്യൻ, കെ. രാജൻ, ഡൊമനിക് കളത്തൂർ, ജോഷി കറുകമാലിൽ, അംബുജാക്ഷൻ ബെൽമൗണ്ട് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: കെ.ടി. രാജൻ (പ്രസി.), കെ.എസ്. ജോഷി (സെക്ര.), അംബുജാക്ഷൻ ബെൽ മൗണ്ട് (ഖജ.).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/216521/disbursement-withheld-pension-benefits-ksspa)