കുറ്റ്യാടി :(kuttiadi.truevisionnews.com)പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമാശ്വാസം 6 ഗഡു (19%) അനുവദിക്കുക, മെഡിസിപ്പിലെ ന്യൂനതകൾ പരിഹരിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് പെൻഷൻ പരിഷ്കരണ ദിനത്തിൻ്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി തൊട്ടിൽപ്പാലം സബ്ട്രഷറി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണയും വിശദീകരണ പൊതുയോഗവും നടത്തി.
കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് വി വി വിനോദൻ അധ്യക്ഷത വഹിച്ചു.
ബി.കെ. സത്യനാഥൻ, കെ.കെ. പ്രദ്യുമ്നൻ, കെ.പി. സെബാസ്റ്റ്യൻ, പി.കെ. സുരേഷ്, വി. അമ്മത് ,ഇ അനിത, വി.പി. കുമാരൻ, കെ.എസ് ജോഷി, പി. സത്യൻ, എൻ.സി.കുമാരൻ, കെ.നാണു, കെ.പി. മോഹൻദാസ്, കെ.ടി.രാജൻ, പി.പി. കുമാരൻ, വാസുദേവൻ, വി ചന്ദ്രൻ, എൻ കെ ഗോവിന്ദൻ മുതലായവർ പ്രസംഗിച്ചു.
#KSSPA #held #protest #dharna #explanatory #public #meeting #pension #reform #day