---
title: "Heavyrain | കനത്ത മഴ: മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകർന്നു"
english_title: "#Heavy #rains: #Landslides  #partially #destroyed #house"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/216977/heavy-rains-landslides-partially-destroyed-house"
published_at: "2024-07-03T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684fb04c08f1_kuttiadiiiii.jpg"
keywords: []
---

# Heavyrain | കനത്ത മഴ: മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകർന്നു

> **Lead Summary:** **വേളം:[** കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത മഴയിൽ മണ്ണും കല്ലുകളും ഇടിഞ്ഞുവീണ് വീടിന്റെ പിൻവശം മണ്ണിനടിയിലായി.

## Article Content

**വേളം:[** കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത മഴയിൽ മണ്ണും കല്ലുകളും ഇടിഞ്ഞുവീണ് വീടിന്റെ പിൻവശം മണ്ണിനടിയിലായി.

വേളം പഞ്ചായത്തിലെ പതിമ്മൂന്നാം വാർഡിലെ കൈതക്കൽ മീത്തൽ ശശിയുടെ വീടിൻ്റെ പിൻഭാഗമാണ് തകർന്നത്.

വീടിൻ്റെ ചുമർഭാഗം ഏത് സമയത്തും നിലംപതിക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ശശിയും പ്രായമായ അമ്മയും കുടുംബവും ഭീതിയോടെയാണ് വീട്ടിൽക്കഴിയുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/216977/heavy-rains-landslides-partially-destroyed-house)