---
title: "#death | കുറ്റ്യാടിയിൽ വർക്ക്‌ ഷോപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു"
english_title: "#workshop #employee #died #shock #Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/217122/workshop-employee-died-shock-kuttyadi"
published_at: "2024-07-03T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66858d4e2280c_WhatsApp_Image_2024-07-03_at_11.07.32_PM.jpeg"
keywords: []
---

# #death | കുറ്റ്യാടിയിൽ വർക്ക്‌ ഷോപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **കുറ്റ്യാടി : [**കുറ്റ്യാടിയിൽ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീൻ അന്‍സാരി ആണ് മരിച്ചത്.

## Article Content

**കുറ്റ്യാടി : [**കുറ്റ്യാടിയിൽ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീൻ അന്‍സാരി ആണ് മരിച്ചത്.

കുറ്റ്യാടി ടൗണിലെ മോട്ടോര്‍ സൈക്കില്‍ വര്‍ക്ക്ഷോപ്പില്‍ ജോലിക്കിടെയായിരുന്നു ഷോക്കേറ്റത്. വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ലൈറ്റിന്‍റെ വയറില്‍ നിന്നും ശിഹാബുദ്ദീന് ഷോക്കേല്‍ക്കുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാര്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുറ്റ്യാടി ഗവണമെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടു നൽകും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/217122/workshop-employee-died-shock-kuttyadi)