---
title: "#Shockdeath | ഇലക്ട്രിക്ക് വയർ കടിച്ചു പിടിച്ചതിനിടെ ഷോക്കേറ്റു; ശിഹാബുദ്ദീന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു "
english_title: "#Shocked #while #biting #an #electric #wire #Shihabuddin #body #was #sent #for #postmortem"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/217237/shocked-while-biting-an-electric-wire-shihabuddin-body-was-sent-for-postmortem"
published_at: "2024-07-04T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66865060c81c8_SHOCK.jpg"
keywords: []
---

# #Shockdeath | ഇലക്ട്രിക്ക് വയർ കടിച്ചു പിടിച്ചതിനിടെ ഷോക്കേറ്റു; ശിഹാബുദ്ദീന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു 

> **Lead Summary:** **കുറ്റ്യാടി : ** ഇലക്ട്രിക്ക് വയർ കടിച്ചു വലിച്ചു പിടിച്ചതിനിടെ ഷോക്കേറ്റ് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദ്ദേഹം ഇൻക്വിസ്റ് നടപടികൾ പൂർത്തിയാക്കി.

## Article Content

**കുറ്റ്യാടി : ** ഇലക്ട്രിക്ക് വയർ കടിച്ചു വലിച്ചു പിടിച്ചതിനിടെ ഷോക്കേറ്റ് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദ്ദേഹം ഇൻക്വിസ്റ് നടപടികൾ പൂർത്തിയാക്കി.

കുറ്റ്യാടി ഗവ. ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മാർട്ടത്തിനായ് കൊണ്ടുപ്പോയി.

ജാർഖണ്ഡ് സ്വദേശി ശിഹാബുദ്ദീൻ അൻസാരി (17) ആണ് ഇന്നലെ ഷോക്കേറ്റ് മരണപ്പെട്ടത്.

കുറ്റ്യാടി ടൗണിലെ മോട്ടോർസൈക്കിൾ വർഷോപ്പിൽ ജോലിക്കിടെയായിരുന്നു അപകടം. രാത്രി ഏഴര മണിയോടെ വര്‍ക്ക് ഷോപ്പില്‍ വൈദ്യുതി ഉണ്ടായിരുന്ന വയർ കടിച്ചു പിടിച്ചു ജോലി ചെയ്യുന്നതിനിടെ . ലൈറ്റിന്‍റെ വയറില്‍ നിന്നും ശിഹാബുദ്ദീന് ഷോക്കേല്‍ക്കുകയായിരുന്നു.

നാട്ടുകാർ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പോസ്റ്റ്മാർട്ടം ഉച്ചയ്ക്ക് രണ്ട് മണിയോടെ പൂർത്തിയാകുമെന്ന് കുറ്റ്യാടി പോലീസ് പറഞ്ഞു.

പോസ്റ്റ്മാർട്ടത്തിനുശേഷം ശിഹാബുദ്ധീൻ അൻസാരിയുടെ മൃതദേഹം ബന്ധുകൾ ഏറ്റുവാങ്ങി ജാർഖണ്ഡിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/217237/shocked-while-biting-an-electric-wire-shihabuddin-body-was-sent-for-postmortem)