---
title: "#rescued | പ്ലാസ്റ്റിക് പാത്രം തലയിൽ കുടുങ്ങിയ നായയെ രക്ഷിച്ച്  ദുരന്ത നിവാരണ സേന"
english_title: "#disaster #management #team #rescued #the #dog #with #plastic #container #stuck #on #head"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/217556/disaster-management-team-rescued-the-dog-with-plastic-container-stuck-on-head-new"
published_at: "2024-07-05T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687b8a476280_reas.jpg"
keywords: []
---

# #rescued | പ്ലാസ്റ്റിക് പാത്രം തലയിൽ കുടുങ്ങിയ നായയെ രക്ഷിച്ച്  ദുരന്ത നിവാരണ സേന

> **Lead Summary:** കുറ്റ്യാടി** : ** തലയിൽ പ്ലാസ്റ്റിക് പാത്രം കുടുങ്ങി ദുരിതത്തിലായ തെരുവുനായക്ക് രക്ഷകരായി ജനകീയ ദുരന്ത നിവാരണ സേന.

## Article Content

കുറ്റ്യാടി** : ** തലയിൽ പ്ലാസ്റ്റിക് പാത്രം കുടുങ്ങി ദുരിതത്തിലായ തെരുവുനായക്ക് രക്ഷകരായി ജനകീയ ദുരന്ത നിവാരണ സേന.

കുറ്റ്യാടി ടൗണിൽ തെരുവുനായയുടെ തലയിൽ പ്ലാസ്റ്റിക് പാത്രം കൂടുങ്ങിയിട്ട് 3 ദിവസമായി.

റിവർ റോഡിലും പോലീസ് സ്റ്റേഷൻ പരിസരത്തും ഭക്ഷണവും വെള്ളവും കഴിക്കാൻ പറ്റാതെ തലങ്ങും വിലങ്ങും ഓടി നടക്കുകയായിരുന്നു നായ.

കുറ്റിയാടി ജനകീയ ദുരന്ത നിവാരണ സേന ചെയർമാൻ ബഷീർ നരയങ്ങോടന്റെ നേതൃത്വത്തിൽ ഒ. ടി കുഞ്ഞബ്ദുള്ള, ടി. കെ. വി ഹക്കിം, ശശി ഊരത്ത്, കോയ ബഷീർ എന്നിവർ ചേർന്ന് ഹൈ സ്കൂൾ റോഡിൽ നിന്ന് നായയെ പിടികൂടുകയും തലയിൽ കുടുങ്ങിയ ബോട്ടിൽ മുറിച്ച് മാറ്റി നായയെ ഒരു പോറൽ പോലുമേൽക്കാതെ സ്വതന്ത്രമാക്കി വിടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/217556/disaster-management-team-rescued-the-dog-with-plastic-container-stuck-on-head-new)