#KPKunjammatKuttyMaster | മേനോക്കി മണ്ണിൽ ; കുറ്റ്യാടി പുഴയോരം സംരക്ഷിക്കുന്നതിന് ആദ്യ ഘട്ടം 1.405 കോടി രൂപ അനുവദിച്ചു -കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ

#KPKunjammatKuttyMaster  |   മേനോക്കി മണ്ണിൽ ; കുറ്റ്യാടി പുഴയോരം സംരക്ഷിക്കുന്നതിന് ആദ്യ ഘട്ടം 1.405 കോടി രൂപ അനുവദിച്ചു -കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ
Jul 7, 2024 01:11 PM | By Sreenandana. MT

 കുറ്റ്യാടി:(kuttiadi.truevisionnews.com) പുഴയോരം ഇടിയുന്നത് സംബന്ധിച്ചുള്ള വിഷയം കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ചുമതലയേറ്റത്തിനു ശേഷം 2022 വർഷത്തിലെ നിയമസഭാ സമ്മേളനത്തിൽ തന്നെ സബ്മിഷൻ ആയി നിയമസഭയിൽ അവതരിപ്പിച്ചിരുന്നു.

നിരവധി വീടുകളും കൃഷി സ്ഥലങ്ങളും ഏത് നിമിഷവും അപകടത്തിൽ ആകുന്ന അവസ്ഥ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെയും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ്റെയും ശ്രദ്ധയിൽപ്പെടുത്തി . വിഷയം പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി  റോഷി അഗസ്റ്റിൻ നിയമസഭയിൽ മറുപടി നൽകി.

പ്രദേശവാസികളുടെ ആശങ്ക അറിയുന്നതിനാൽ, ഇക്കാര്യം നിരന്തരം സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വേളം ഗ്രാമപഞ്ചായത്തിലെ മേനോക്കി മണ്ണിൽ ഭാഗത്ത് 99.50 ലക്ഷം രൂപയുടെ പ്രവർത്തിക്കും ,മണിയൂർ ഗ്രാമപഞ്ചായത്തിലെ വേങ്ങാടിക്കൽ ഭാഗത്ത് 41 ലക്ഷം രൂപയുടെ പ്രവർത്തിക്കുമാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത് . 

ഈ രണ്ടു പ്രവർത്തികളുടെയും ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട് . മഴയുടെ  തീവ്രത കഴിഞ്ഞതിനുശേഷം ഈ രണ്ടു പ്രവർത്തികളും ആരംഭിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും. റിവർ മാനേജ്മെൻറ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഈ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്നും എം എൽ എ അറിയിച്ചു.

കുറ്റ്യാടി പുഴയോര സംരക്ഷണത്തിനായി 546.2 ലക്ഷം രൂപയുടെ 10 പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത് 2024 -25 വർഷത്തെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയതായും,ഫണ്ടിന്റെ ലഭ്യത അനുസരിച്ച് അടിയന്തര പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും ബഹു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചിട്ടുണ്ട്. കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

#Menoki #soil #1.405 #crore #rupees #sanctioned #first #phase #protect #Kuttyadi #riverbank #KPKunjammat #Kutty #Master

Next TV

Related Stories
വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

Jun 1, 2025 11:20 AM

വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ...

Read More >>
സ്പോർട്‌സാണ് ലഹരി; സമ്മർ വെക്കേഷൻ വോളിബോൾ പരിശിലന ക്യാമ്പ് സമാപിച്ചു

Jun 1, 2025 11:07 AM

സ്പോർട്‌സാണ് ലഹരി; സമ്മർ വെക്കേഷൻ വോളിബോൾ പരിശിലന ക്യാമ്പ് സമാപിച്ചു

നിടുമണ്ണൂർ വോളിബോൾ അക്കാദമി-വോളിബോൾ പരിശിലന ക്യാമ്പ്...

Read More >>
കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാത യഥാർഥ്യമാകുന്നു

May 31, 2025 05:34 PM

കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാത യഥാർഥ്യമാകുന്നു

ചുരമില്ലാപാതയായ പൂതംപാറ - ചൂരണി പക്രന്തളം റോഡ്...

Read More >>
കെ എം ബിജുവിന്റെ 27-ാമത് രക്തസാക്ഷി ദിനം ആചരിച്ചു

May 31, 2025 12:51 PM

കെ എം ബിജുവിന്റെ 27-ാമത് രക്തസാക്ഷി ദിനം ആചരിച്ചു

വേളം കെ എം ബിജു രക്തസാക്ഷി ദിനാചരണം...

Read More >>
 വേളത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

May 31, 2025 12:15 PM

വേളത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കുറ്റ്യാടി കഞ്ചാവ് വേട്ട...

Read More >>
Top Stories