---
title: "#pmksy | ഇനി ചെണ്ടുമല്ലി പൂക്കും; നരിപ്പറ്റയിൽ രണ്ട് ഏക്കറിൽ പുഷ്പകൃഷിക്ക് തുടക്കം  "
english_title: "#Now #coriander #will #bloom #Flower #cultivation #started #two #acres #Naripatta"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/218967/now-coriander-will-bloom-flower-cultivation-started-two-acres-naripatta"
published_at: "2024-07-10T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ec8c9b210c_flower.jpg"
keywords: []
---

# #pmksy | ഇനി ചെണ്ടുമല്ലി പൂക്കും; നരിപ്പറ്റയിൽ രണ്ട് ഏക്കറിൽ പുഷ്പകൃഷിക്ക് തുടക്കം  

> **Lead Summary:** **നരിപ്പറ്റ : **നരിപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പിഎംകെ എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഏക്കർ സ്ഥലത്ത് ചെണ്ടുമല്ലി പൂകൃഷിക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തുടക്കം കുറിച്ചു.

## Article Content

**നരിപ്പറ്റ : **നരിപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പിഎംകെ എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഏക്കർ സ്ഥലത്ത് ചെണ്ടുമല്ലി പൂകൃഷിക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തുടക്കം കുറിച്ചു.

നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അധ്യക്ഷത വഹിച്ചു.

നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന വി.കെ, ബ്ലോക്ക് ചെയർപേഴ്സൻ എൻ കെ ലീല , സി ഡി എസ് ചെയർപേഴ്സൺ സജിന ,തൊഴിലുറപ്പ് എ ഇ പ്രേംജിത്ത് എന്നിവർ സംസാരിച്ചു .

വി.ഒ നിത്യ പദ്ധതിയുടെ വിശദീകരണം നടത്തി. വാർഡ് മെമ്പർ ഷീജ സ്വാഗതവും ബീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/218967/now-coriander-will-bloom-flower-cultivation-started-two-acres-naripatta)