---
title: "#Complaint | പൊള്ളുന്ന ചൂട്; കുറ്റ്യാടിയിലെ ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതായി പരാതി "
english_title: "#Scorching #heat #Complaint #school #students #participated #victory #celebration #ShafiParambil #Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/218971/scorching-heat-complaint-school-students-participated-victory-celebration-shafiparambil-kuttyadi"
published_at: "2024-07-11T00:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ed54d1b256_44.jpg"
keywords: []
---

# #Complaint | പൊള്ളുന്ന ചൂട്; കുറ്റ്യാടിയിലെ ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതായി പരാതി 

> **Lead Summary:** **കുറ്റ്യാടി : [ **വടകര ലോകസഭ എം പി ഷാഫി പറമ്പിലിന്റെ വിജയാഘോഷ പരിപാടിയിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതായി പരാതി.

## Article Content

**കുറ്റ്യാടി : [ **വടകര ലോകസഭ എം പി ഷാഫി പറമ്പിലിന്റെ വിജയാഘോഷ പരിപാടിയിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതായി പരാതി.

ബുധനാഴ്ച യു ഡി എഫ് നാദാപുരം നിയോജക മണ്ഡലം ജാഥയ്ക്ക് കുന്നുമ്മൽ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ചീക്കോന്ന് ഈസ്റ്റ് എം എൽ പി സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചത്.

നട്ടുച്ച സമയത്ത് പൊള്ളുന്ന വെയിലത്ത് റോഡിലേക്ക് കുട്ടികളെ കൂട്ടമായി പങ്കെടുപ്പിക്കുകയും പരിപാടിയുടെ ഭാഗമാക്കുകയും ചെയ്തതായാണ് പരാതി.

സ്കൂൾ പ്രവർത്തന സമയത്ത് രാഷ്ട്രീയ പരിപാടിയിൽ ചെറിയ കുട്ടികളെ പങ്കെടുപ്പിച്ച അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് എസ് എഫ് ഐ കുന്നുമ്മൽ ഏരിയ സെക്രട്ടറി അഭയ് മുഖ്യമന്ത്രിക്ക് അയച്ച പരാതി.

സംഭവത്തിൽ രക്ഷിതാക്കൾക്കും നാട്ടുകാർക്കും പരാതിയുള്ളതായി പറയുന്നു. വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/218971/scorching-heat-complaint-school-students-participated-victory-celebration-shafiparambil-kuttyadi)