---
title: "#healthhygiene  |   ആരോഗ്യ ശുചിത്വ പരിപാലനം; സമഗ്രപദ്ധതികളുമായി കുറ്റ്യാടി പഞ്ചായത്ത്"
english_title: "#maintenance #health #hygiene #Kuttyadi #Panchayat #comprehensive #plans"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/219143/maintenance-health-hygiene-kuttyadi-panchayat-comprehensive-plans-new"
published_at: "2024-07-11T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fc3b2818e1_handwash.jpg"
keywords: []
---

# #healthhygiene  |   ആരോഗ്യ ശുചിത്വ പരിപാലനം; സമഗ്രപദ്ധതികളുമായി കുറ്റ്യാടി പഞ്ചായത്ത്

> **Lead Summary:** **കുറ്റ്യാടി:[**ആരോഗ്യ ശുചിത്വ പരിപാലനത്തിന് സമഗ്രപദ്ധതികള്‍ തയ്യാറാക്കി കുറ്റ്യാടി പഞ്ചായത്ത്. രോഗ പ്രതിരോധം, ജീവിതശൈലി രോഗനിയന്ത്രണം, പാലിയേറ്റീവ് പരിചരണം, ജീവന്‍ സുരക്ഷാ പരിശിലനം,

## Article Content

**കുറ്റ്യാടി:[**ആരോഗ്യ ശുചിത്വ പരിപാലനത്തിന് സമഗ്രപദ്ധതികള്‍ തയ്യാറാക്കി കുറ്റ്യാടി പഞ്ചായത്ത്. രോഗ പ്രതിരോധം, ജീവിതശൈലി രോഗനിയന്ത്രണം, പാലിയേറ്റീവ് പരിചരണം, ജീവന്‍ സുരക്ഷാ പരിശിലനം,

ലഹരിവിരുദ്ധ പ്രചാരണം, മാലിന്യ സംസ്‌കരണം, ശുചിത്വ പരിപാലനം തുടങ്ങി ആരോഗ്യ സംരക്ഷണമേഖലയിലെ സമഗ്ര പദ്ധതികള്‍ക്കാണ് പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്ന് രൂപം നല്‍കിയത്.സംഘാടകസമിതി രൂപീകരണ യോഗം ഡോ. ഷാജഹാന്‍ ഉദ്ഘാടനംചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ അധ്യക്ഷയായി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സബിന മോഹന്‍, ഡോ. സിന്ധു, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ പി ജി ഉന്മേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ടി കെ മോഹന്‍ദാസ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഒ ബാബു നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/219143/maintenance-health-hygiene-kuttyadi-panchayat-comprehensive-plans-new)