---
title: "#honored | പ്രതിഭകളെ ആദരിച്ചു"
english_title: "#Talents #were #honored"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/219332/talents-were-honored"
published_at: "2024-07-12T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690d51d5daf8_pknews.jpg"
keywords: []
---

# #honored | പ്രതിഭകളെ ആദരിച്ചു

> **Lead Summary:** **നരിക്കൂട്ടുംചാല്‍:[ **മൊകേരി എക്‌സ്ചേഞ്ച്മുക്ക് വീ വണ്‍ റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പൊതു പരീക്ഷകളില്‍ വിജയിച്ച മുഴുവന്‍ കുട്ടികളെയും ആദരിച്ചു.

## Article Content

**നരിക്കൂട്ടുംചാല്‍:[ **മൊകേരി എക്‌സ്ചേഞ്ച്മുക്ക് വീ വണ്‍ റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പൊതു പരീക്ഷകളില്‍ വിജയിച്ച മുഴുവന്‍ കുട്ടികളെയും ആദരിച്ചു.

കെ.പി. കുഞ്ഞമ്മദ് കുട്ടി എം .എല്‍.എ. ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മോഹന്‍ ദാസ് അധ്യക്ഷനായി. അധ്യാപക അവാര്‍ഡ് ജേതാവ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി.

കായക്കൊടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിഷ എടകുടി, മോഹനന്‍ കോട്ടൂര്‍, അഷ്‌റഫ് പാലേരി, എ.സി. കുഞ്ഞബ്ദുള്ള, സമീര്‍ ഓണിയില്‍, വി.പി.കെ. അബ്ദുള്ള തുടങ്ങിയവര്‍ സം സാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/219332/talents-were-honored)