---
title: "#Jalmarmaram | മഴയഴക് ;   ജലമർമ്മരം 16-മത് ചിത്രകലാ ക്യാമ്പ് ജാനകിക്കാട്ടിൽ    "
english_title: "#Rainfall #Jalmarmaram #16th #Art #Camp #Janakikkat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/219334/rainfall-jalmarmaram-16th-art-camp-janakikkat"
published_at: "2024-07-12T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690d6b84c05e_mazhayakk.jpg"
keywords: []
---

# #Jalmarmaram | മഴയഴക് ;   ജലമർമ്മരം 16-മത് ചിത്രകലാ ക്യാമ്പ് ജാനകിക്കാട്ടിൽ    

> **Lead Summary:** **കുറ്റ്യാടി: [**പാരിസ്ഥിതിക വിഷയത്തിൽ ചിത്രകാരൻമാരുടെ മുൻകൈയോടു കൂടി നടത്തപ്പെടുന്ന ചിത്രകലാ ക്യാമ്പായ ജലമർമ്മരം കുറ്റ്യാടിക്കടുത്ത് ജാനകിക്കാട് നടക്കും.

## Article Content

**കുറ്റ്യാടി: [**പാരിസ്ഥിതിക വിഷയത്തിൽ ചിത്രകാരൻമാരുടെ മുൻകൈയോടു കൂടി നടത്തപ്പെടുന്ന ചിത്രകലാ ക്യാമ്പായ ജലമർമ്മരം കുറ്റ്യാടിക്കടുത്ത് ജാനകിക്കാട് നടക്കും.

ജലമർമ്മരം 16-മത് ക്യാമ്പ് മഴയഴക് എന്നാണ് പേരിട്ടിരിക്കുന്നത്. കേരളത്തിൻ്റെ എല്ലാ ഭാഗത്തുനിന്നും എത്തിചേരുന്ന 35 ചിത്രകാരൻമാർ ആണ് മഴയഴക് ക്യാൻവാസിൽ പകർത്തുന്നത്.

കുറ്റ്യാടിയിലെ പ്രശസ്ഥമായ ജാനകിക്കാടാണ് ക്യാമ്പിൻ്റെ പശ്ചാത്തലവേദി. ക്യാമ്പ് 13 ന് രാവിലെ 9 ന് തുടങ്ങി 14 ന് വൈകുന്നേരം അവസാനിക്കും.

രണ്ട് ദിവസത്തെ ക്യാമ്പിൻ്റെ സമാപന സമ്മേളനം മരുതോങ്കര പഞ്ചായത്ത് പ്രസിഡൻഡ് കെ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. ജാനകിക്കാട് വാർഡ് മെമ്പർ തോമസ് കാഞ്ഞിരത്തിങ്കൽ അദ്ധ്യക്ഷതവഹിക്കും.

മഴയഴക് ക്യാമ്പ് ഡയരക്ടർ പ്രശാന്ത് ഒളവിലം സ്വാഗതം പറയും .'ജലമർമരം ഡയരക്ടർ പ്രഭ കുമാർ ഒഞ്ചിയം ക്യാമ്പിനെ സംബന്ധിച്ച് വിശദീകരിക്കും മഴയഴക് കോഡിനേറ്റർ രാജീവ് ചാം നന്ദിയറിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/219334/rainfall-jalmarmaram-16th-art-camp-janakikkat)