---
title: "#Travelcrisis | വേളത്ത് യാത്രാക്ലേശം രൂക്ഷം; ബസുകളില്ല, ആശ്രയം ടാക്സിജീപ്പുകള്‍"
english_title: "#travel #crisis #No #buses #rely #on #taxijeeps"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/219398/travel-crisis-no-buses-rely-on-taxijeeps"
published_at: "2024-07-12T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6691002f59215_velam.jpg"
keywords: []
---

# #Travelcrisis | വേളത്ത് യാത്രാക്ലേശം രൂക്ഷം; ബസുകളില്ല, ആശ്രയം ടാക്സിജീപ്പുകള്‍

> **Lead Summary:** **വേളം: **വേളം പഞ്ചായത്തില്‍ യാത്രാക്ലേശം രൂക്ഷം. 

## Article Content

**വേളം: **വേളം പഞ്ചായത്തില്‍ യാത്രാക്ലേശം രൂക്ഷം. 

പഞ്ചായത്തിലെ മലയോര മേഖലാ പ്രദേശങ്ങളായ വലകെട്ട്, കൂളിക്കുന്ന്, പെരുവയല്‍, പള്ളിയത്ത് തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും മറ്റു തൊഴില്‍ മേഖലകളില്‍ എത്തേണ്ടവരുമാണ് ആവശ്യത്തിന് വാഹനങ്ങള്‍ കിട്ടാതെ ദുരിതമനുഭവിക്കുന്നത്.

പെരുവയല്‍, കൂളിക്കുന്ന്, വലകെട്ട് പ്രദേശങ്ങളിലെ യാത്രക്കാര്‍ പഞ്ചായത്തിനടുത്ത പട്ടണമായ കുറ്റ്യാടിയിലെത്താന്‍ വാഹനങ്ങള്‍ കിട്ടാതെ വലയുന്ന സാഹചര്യമാണുള്ളത്.

കൂളിക്കുന്നില്‍ നിന്ന് 25 രൂപ ടാക്‌സിജീപ്പിന് നല്‍കി വേണം കുറ്റ്യാടിയിലെത്താന്‍. ടാക്‌സി ജനകീയം സര്‍വീസുകളാണെങ്കില്‍ സമയത്ത് ലഭിക്കുന്നുമില്ല.

ഒട്ടേറെ ബസുകള്‍ക്ക് സര്‍വീസ് നടത്താനുള്ള പെര്‍മിറ്റ് ഈ റൂട്ടിലുണ്ടെങ്കിലും ഒരു ബസ് പോലും ഇവിടങ്ങളില്‍ സര്‍വീസ് നടത്തുന്നില്ല.

കുറ്റ്യാടിയില്‍നിന്ന് പെരുവയല്‍ ഭാഗത്തേക്ക് പുതിയ സര്‍വീസുകള്‍ നടത്താമെന്ന് ബസ്സുടമകള്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല.

ക്ലേശം പരിഹരിക്കാന്‍ അടി യന്തര നടപടി സ്വീകരിക്കണമെന്ന് യുവശക്തി കലാ -കായികവേദി ആവശ്യപ്പെട്ടൂ .

പെരുവയല്‍ റൂട്ടില്‍ പുതിയ സര്‍വീസ് അനുവദിച്ചു കിട്ടുന്നതിനാവശ്യമായ നടപടി വേണം. കെ.പി. ഷാജു, എം.പി. രജിലേഷ്, വി.കെ. പ്രശാന്ത്, എം.പി. ഗിരിജന്‍, എം. വിനീഷ്, പി.പി. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/219398/travel-crisis-no-buses-rely-on-taxijeeps)