---
title: "#Coinexhibition | അന്തര്‍ദേശീയ നാണയ പ്രദര്‍ശനവും ക്വിസ് മത്സരവും"
english_title: "#International #Coin #Exhibition #and #Quiz #Competition"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/219410/international-coin-exhibition-and-quiz-competition"
published_at: "2024-07-12T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66910a0f8c7ef_kuttiadi.jpg"
keywords: []
---

# #Coinexhibition | അന്തര്‍ദേശീയ നാണയ പ്രദര്‍ശനവും ക്വിസ് മത്സരവും

> **Lead Summary:** കുറ്റ്യാടി **:** ലോക ജനസംഖ്യാദിനത്തിന്റെ ഭാഗമായി കുറ്റ്യാടി ഗവ. ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ ബോധവല്‍ക്കരണ പരിപാടി നടത്തി.

## Article Content

കുറ്റ്യാടി **:** ലോക ജനസംഖ്യാദിനത്തിന്റെ ഭാഗമായി കുറ്റ്യാടി ഗവ. ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ ബോധവല്‍ക്കരണ പരിപാടി നടത്തി.

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.

ഡോ. പി കെ ഷാജഹാന്‍ അധ്യക്ഷനായി. എച്ച് എസ് ശിവദാസന്‍, എഎച്ച്‌ഐ ഗോപകുമാര്‍, എല്‍ എസ് സെക്രട്ടറി പി പുഷ്പ എന്നിവര്‍ സംസാരിച്ചു.

ക്വിസ്മത്സരം, പോസ്റ്റര്‍ പ്രദര്‍ശനം, ന്യൂമിസ് മാറ്റിക്‌സ് എക്‌സിബിഷന്‍, കുറ്റ്യാടി ഗവ. ആശുപത്രിയിലെ ക്ലര്‍ക്ക് ടി.എന്‍ സുധിയുടെ വിവിധ രാജ്യങ്ങളിലെ നാണയങ്ങളുടെയും നോട്ടുകളുടെയും പ്രദര്‍ശനം എന്നിവയുണ്ടായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/219410/international-coin-exhibition-and-quiz-competition)