കുറ്റ്യാടി : ഒരു പാട് സ്വപ്നങ്ങളുമായി സമ്പാദ്യ കുടുക്കയിൽ സ്വരുക്കൂട്ടിവെച്ച നാണയത്തുട്ടുകൾ സഹപാഠിയുടെ പിതാവിന്റെ ചികിത്സയ്ക്കു പണം നൽകി യു.കെ ജി വിദ്യാർത്ഥിനി അയിഷ ഇൻഷ.
കുറ്റ്യാടി ടാഗോർ ഇംഗ്ലീഷ് മീഡിയം വിദ്യാർഥിനി അയിഷ ഇൻഷയാണ് താൻ സ്വരൂപിച്ച 2068 രൂപ സഹപാഠിയുടെ പിതാവിനായി നൽകിയത്. കടിയങ്ങാട് താനിയോട്ട് മീത്തൽ സമീറിന്റെയും നാസിയയുടെയും മകളാണ് അയിഷ ഇൻഷ.
സഹോദരനും അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ ഇസ മെഹജബീൻ സ്വരുക്കൂട്ടിയ പണവും ഇതിലുണ്ട്. എം.ഐ.യു.പി. ടാഗോർ ഇംഗ്ലീഷ് മീഡിയം ഹാളിൽ നടന്ന ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് എൻ.പി. സക്കീർ പണക്കിഴി ഏറ്റുവാങ്ങി.
ജോയന്റ് സെക്രട്ടറി കെ.കെ. കുഞ്ഞമ്മദ്, പ്രിൻസിപ്പൽ മേഴ്സി ജോസ്, ജമാൽ കുറ്റ്യാടി, കെ. സാദത്ത്, വി.സി. കുഞ്ഞബ്ദുല്ല, എം. റജിന എന്നിവർ സംസാരിച്ചു.
UKG treats classmate's father Student