കാവിലുംപാറ: (kuttiadi.truevisionnews.com) മലയോര മണ്ണിൽ ഒരു ഡയാലിസിസ് കേന്ദ്രമെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി വിപുലമായ സംഘാടക സമിതി നിലവിൽവന്നു.
കോരി ചൊരിയും മഴയത്തും തൊട്ടിൽപാലം വളപ്പിൽ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ മഹാസംഗമം ബഹു: ഇ.കെ. വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പി.കെ. നവാസ് മാസ്റ്റർ പ്രൊജക്ട് അവതരിപ്പിച്ചു.
ഏ.പി.വാസുവേട്ടൻ, ടി. വി സി അബ്ദു സമദ് ഫൈസി, പി ജി സത്യനാഥൻ, കെ.ടി.നാണു, ബോബിമൂക്കൻതോട്ടം, നാണുവട്ടക്കാട്ട്, കെ.എൻ മോഹനൻ, കെ.സി.ബാലകൃഷ്ണൻ , പി.ടി ഭാസ്ക്കരൻ (ആർടിഡി ഡിഡി ) , എൻ പി ബഷീർ മാസ്റ്റർ (ആർടിഡി എഇഒ) അബൂബക്കർ ഹാജി അരിയാക്കി (കെഎംസിസി) ,ഏരത്ത് സുരേന്ദ്രൻ, ചാത്തു വേളം, എം.കെ. ബാബു എന്നിവർ ആശംസകൾ നേർന്നു.
സി.കെ. ആശ്വാസിയുടെ അധ്യക്ഷതയിൽ പി.പി സുരേഷ് ബാബു സ്വാഗതവും കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
ഷാഫിപറമ്പിൽ എംപി, ഇ.കെ. വിജയൻ എംഎൽഎ എന്നിവരാണ് മുഖ്യ രക്ഷാധികാരികൾ.
സഹ രക്ഷാധികാരികൾ- കെ.പി. ചന്ദ്രി (ബ്ലോക്ക് പഞ്ചാ: പ്രസിഡണ്ട്), കെ. സജിത്ത്, ഒ.പി. ഷിജിൽ, സുനിൽ മുതുകാട് (ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ), പി.സുരേന്ദ്രൻ (ചെയർമാൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി), ഫാ: ജോർജ് വരിക്കാശേരി, ടിവിസി അബ്ദുസമദ് ഫൈസി, ഏ.പി. വാസുവേട്ടൻ.
ചെയർമാൻ പി.ജി. ജോർജ്മാസ്റ്റർ (പ്രസിഡണ്ട് ഗ്രാമപഞ്ചായത്), വർക്കിങ്ങ് ചെയർമാൻ വി.സൂപ്പി, ജനറൽ കൺവീനർ പി.പി. സുരേഷ് ബാബു ട്രഷറർ കെ. രാധാകൃഷ്ണൻ, വൈ പ്രസിഡണ്ടുമാരും ജോ: സെക്രട്ടറിമാരും ഉൾപ്പെടെ 151 അംഗ എക്സിക്യുട്ടിവും രൂപീകരിച്ചു.
#Thanal #Kavilumpara #Dialysis #Centre #The #organizing #committee #was #formed