---
title: "#achievment | സി.എ പരീക്ഷയില്‍ ഉന്നത വിജയം നേടിയ അസ്ലം അഷ്‌റഫിനെ അനുമോദിച്ചു"
english_title: "#Aslam #Ashraf #congratulated #achieving #top #marks #CA #exam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/220152/aslam-ashraf-congratulated-achieving-top-marks-ca-exam"
published_at: "2024-07-15T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694fd3b45242_kuttiadii.jpg"
keywords: []
---

# #achievment | സി.എ പരീക്ഷയില്‍ ഉന്നത വിജയം നേടിയ അസ്ലം അഷ്‌റഫിനെ അനുമോദിച്ചു

> **Lead Summary:** **കക്കട്ടില്‍: [**സി.എ പരീക്ഷയില്‍ ഉന്നത വിജയം നേടിയ നരിപ്പറ്റയിലെ എന്‍ .കെ അസ്ലം അഷ്റഫിനെ മുസ്ലിം ലീഗ് കണ്ടോത്ത്കുനി ശാഖാ കമ്മറ്റി അനുമോദിച്ചു.

## Article Content

**കക്കട്ടില്‍: [**സി.എ പരീക്ഷയില്‍ ഉന്നത വിജയം നേടിയ നരിപ്പറ്റയിലെ എന്‍ .കെ അസ്ലം അഷ്റഫിനെ മുസ്ലിം ലീഗ് കണ്ടോത്ത്കുനി ശാഖാ കമ്മറ്റി അനുമോദിച്ചു.

പരേതനായ നമ്പോടങ്കണ്ടി അഷ്‌റഫിന്റെയും സക്കീനയുടെയും മകനാണ് അസ്ലം. ശാഖാ സെക്രട്ടറി പി.വി അബ്ദുല്ല സ്‌നേഹോപഹാരം നല്‍കി.

മുസ്‌ലിം ലീഗ് ഭാരവാഹികളായ പാലോല്‍ കുഞ്ഞമ്മദ്, ടി ഷൗക്കത്തലി, സി.പി അമ്മത്, സി.കെ അബൂബക്കര്‍, പി.പി. നവാസ് മാസ്റ്റര്‍, കാണങ്കണ്ടി അമ്മത്, കാണങ്കണ്ടി നവാസ്, പള്ളി കമ്മറ്റി പ്രസിഡന്റ് ഇ.വി. മഹമൂദ് ഹാജി, ടി.കെ.ഇബ്രാഹിം, നമ്പോടങ്കണ്ടി അന്ത്രു പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/220152/aslam-ashraf-congratulated-achieving-top-marks-ca-exam)