---
title: " #Appointment  |  ഒഴിവ് മൂന്ന് തസ്തികകളിൽ; കുന്നുമ്മൽ ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിയമനം"
english_title: "#Vacancy #three #posts #Kunummal #Govt #Appointment #Social #Health #Centre"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/220237/vacancy-three-posts-kunummal-govt-appointment-social-health-centre"
published_at: "2024-07-15T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669553197e625_Untitled-4_copy.jpg"
keywords: []
---

#  #Appointment  |  ഒഴിവ് മൂന്ന് തസ്തികകളിൽ; കുന്നുമ്മൽ ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിയമനം

> **Lead Summary:** **കുറ്റ്യാടി :[ **കുന്നുമ്മൽ ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു.

## Article Content

**കുറ്റ്യാടി :[ **കുന്നുമ്മൽ ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു.

താല്പര്യമുള്ള യോഗ്യരായ ഉദ്യോഗർത്ഥികൾ നേരിട്ടുള്ളകൂടിക്കാഴ്ച്‌ചക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി ശനിയാഴ്ച ( 20-07-2024 ന് ) രാവിലെ 11 മണിക്ക് കുന്നുമ്മൽ സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ ഹാജരാകേണ്ടതാണ്.

ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള ഇൻ്റർവ്യൂ സമയം രാവിലെ 11 മണിക്ക് ആരംഭിക്കും. ഡി ഫാം / ബി ഫാം / എം ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങി യോഗ്യതകൾ തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കേണ്ടതാണ്.

ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കുള്ള ഇൻ്റർവ്യൂ സമയം രാവിലെ 11.30 മണി മുതൽ തുടങ്ങും. ഡി എം എൽ ടി / ബി എസ് സി എം എൽ ടി / എം എസ് സി എം എൽ ടി തുടങ്ങിയവയാണ് യോഗ്യതകൾ ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിലേക്കുള്ള ഇൻ്റർവ്യൂ സമയം രാവിലെ 12.00 മണിക്ക് ആരംഭിക്കും. ബി പി ടി/ എം പി ടി , കേരള പരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീ രേഖകളോടെ എത്തേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/220237/vacancy-three-posts-kunummal-govt-appointment-social-health-centre)