---
title: "#CommunityHall | കുന്നുമ്മൽ   കമ്മ്യൂണിറ്റി ഹാൾ; പൂർത്തീകരണത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ "
english_title: "#Kunummal #Community #Hall #50 #lakh #from #MLA #fund #completion"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/220706/kunummal-community-hall-50-lakh-from-mla-fund-completion"
published_at: "2024-07-17T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66979eb11d107_saveas.jpg"
keywords: []
---

# #CommunityHall | കുന്നുമ്മൽ   കമ്മ്യൂണിറ്റി ഹാൾ; പൂർത്തീകരണത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ 

> **Lead Summary:** **കക്കട്ടിൽ: [**കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുന്നുമ്മൽ കമ്മ്യൂണിറ്റി ഹാൾ യാഥാർത്ഥ്യമാകുന്നു.

## Article Content

**കക്കട്ടിൽ: [**കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുന്നുമ്മൽ കമ്മ്യൂണിറ്റി ഹാൾ യാഥാർത്ഥ്യമാകുന്നു.

കമ്മ്യൂണിറ്റി ഹാൾ പൂർത്തീകരണത്തിനായി ഒന്നാംഘട്ടമായി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും ആദ്യഘട്ടത്തിൽ അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവൃത്തി പൂർത്തീകരിച്ചിരിക്കും.

കമ്മ്യൂണിറ്റി ഹാളിനുള്ളിൽ ചൂടേൽക്കാത്ത വിധത്തിൽ ഇൻസുലേറ്റഡ് സാൻവിച്ച് റൂഫ് പാനലുകളാണ് കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ ടോയ്ലറ്റ്, അലുമിനിയം ഫാബ്രിക്കേഷൻ പ്രവർത്തികൾ എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട്.

യാർഡ് ഇന്റർലോക്കിങ്, പെയിൻറിംഗ് ,ഫ്ലോറിങ് എന്നിവയാണ് പ്രധാനമായി ബാക്കിയുള്ള പ്രവർത്തികൾ. ഈ പൂർത്തീകരണ പ്രവർത്തികൾക്കായാണ് രണ്ടാംഘട്ടമായി 50 ലക്ഷം അനുവദിച്ചിട്ടുള്ളത്.

തദ്ദേശസ്വയംഭരണ എൻജിനീയറിങ് വിഭാഗത്തിനാണ് നിർവഹണ ചുമതല.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം തന്നെ പ്രവർത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/220706/kunummal-community-hall-50-lakh-from-mla-fund-completion)