---
title: " #publicintervention | വേളത്ത് ജനകീയ ഇടപെടലില്‍ ബസ് ഓടിത്തുടങ്ങി"
english_title: "#During #public #intervention #the #bus #started #running"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/220709/during-public-intervention-the-bus-started-running"
published_at: "2024-07-17T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697a047420d5_adhiiii10.jpg"
keywords: []
---

#  #publicintervention | വേളത്ത് ജനകീയ ഇടപെടലില്‍ ബസ് ഓടിത്തുടങ്ങി

> **Lead Summary:** **വേളം: [**വേളത്തെ യാത്രാ ദുരിതത്തിന് ആശ്വാസമായി സ്വകാര്യ ബസ് സര്‍വീസ് ഓട്ടംതുടങ്ങി. പഞ്ചായത്തിലെ മലയോര മേഖല പ്രദേശങ്ങളായ വലകെട്ട്, കൂളിക്കുന്ന്, പെരുവയല്‍, പള്ളിയത്ത് തുടങ്ങിയ സ്ഥലങ്ങളിലെ ആളുകള്‍ അനുഭവിക്കുന്ന രൂക്ഷമായ യാത്രാക്ലേശം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

## Article Content

**വേളം: [**വേളത്തെ യാത്രാ ദുരിതത്തിന് ആശ്വാസമായി സ്വകാര്യ ബസ് സര്‍വീസ് ഓട്ടംതുടങ്ങി. പഞ്ചായത്തിലെ മലയോര മേഖല പ്രദേശങ്ങളായ വലകെട്ട്, കൂളിക്കുന്ന്, പെരുവയല്‍, പള്ളിയത്ത് തുടങ്ങിയ സ്ഥലങ്ങളിലെ ആളുകള്‍ അനുഭവിക്കുന്ന രൂക്ഷമായ യാത്രാക്ലേശം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ യുവശക്തി കലാകായികവേദി കുളിക്കുന്നിന്റെയും നാട്ടുകാരുടെയും ഇടപെടലിനെ തുടര്‍ന്നാണ് ബസ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

രാവിലെ 6.45-ന് കേളോത്ത് മുക്കില്‍നിന്നും ആരംഭിച്ച് കുളിക്കുന്ന്, പെരുവയല്‍, പള്ളിയത്ത് വഴി ബസ് 7.35-ന് പേരാമ്പ്ര എത്തിച്ചേരും.

കുറ്റ്യാടിയില്‍ നിന്ന് പേരാമ്പ്രയ്ക്ക് നാല് സര്‍വീസും പെരുവയലില്‍നിന്ന് കുറ്റ്യാടിക്ക് അഞ്ച് സര്‍വീസും നടത്തും. പുതുതായി സര്‍വീസ് ആരംഭിച്ച ബസിന് കേളോത്ത് മുക്കില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

വാര്‍ഡ് മെമ്പര്‍ എം.സി. മൊയ്തു, പറമ്പത്ത് രാധാകൃഷ്ണന്‍, കോമത്ത് ഇബ്രായി, എം. സലീം, പാറോള്ളതില്‍ സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/220709/during-public-intervention-the-bus-started-running)