---
title: "#accident | കുറ്റ്യാടിയിൽ വാഹനാപകടം; മിനിലോറിയിടിച്ച് ടൗൺ  ജങ്ഷനിലെ വിളക്കുമരം തകർന്നു"
english_title: "#accident #kuttiadi #lamppost #town #junction #broken #minilorry"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/220880/accident-kuttiadi-lamppost-town-junction-broken-minilorry"
published_at: "2024-07-18T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698acff6636c_car.jpg"
keywords: []
---

# #accident | കുറ്റ്യാടിയിൽ വാഹനാപകടം; മിനിലോറിയിടിച്ച് ടൗൺ  ജങ്ഷനിലെ വിളക്കുമരം തകർന്നു

> **Lead Summary:** **കുറ്റ്യാടി :**കുറ്റ്യാടി നഗരമധ്യത്തിലെ വിളക്കുമരം മിനിലോറിയിടിച്ച് തകർന്നു.

## Article Content

**കുറ്റ്യാടി :**കുറ്റ്യാടി നഗരമധ്യത്തിലെ വിളക്കുമരം മിനിലോറിയിടിച്ച് തകർന്നു.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം. ആളപായമില്ല.

കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് വരികയായിരുന്ന മിൽമ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ വിളക്കുമരം പൂർണമായി നിലംപതിച്ചു. വാഹനം ബ്രേക്ക് ഡൗൺ ആയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കുറ്റ്യാടി പോലീസും, ജനകീയ ദുരന്ത നിവാരണസേന ചെയർമാൻ ബഷീർ നരയൻകോടൻ, ,ഒ.ടി കുഞ്ഞബ്ദുല്ല, തുടങ്ങിയവർ എത്തി ജെ.സി.ബി യുടെ സഹായത്താൽ ലോറിയും റൗണ്ട് എബൌട്ട് പോർട്ട് അവശിഷ്ടങ്ങളും റോഡിൽ നിന്ന് മാറ്റി ഗതാഗതയോഗ്യമാക്കി മാറ്റി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/220880/accident-kuttiadi-lamppost-town-junction-broken-minilorry)