---
title: "#CongressCommittee | ഉമ്മൻ ചാണ്ടി അനുസ്മരണം; കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു "
english_title: " #OommenChandy #Remembrance #Various #programs #were #organized #under #the #leadership #of #the #CongressCommittee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/221155/oommenchandy-remembrance-various-programs-were-organized-under-the-leadership-of-the-congresscommittee"
published_at: "2024-07-19T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a131874093_ummman.jpg"
keywords: []
---

# #CongressCommittee | ഉമ്മൻ ചാണ്ടി അനുസ്മരണം; കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു 

> **Lead Summary:** **വേളം: **വേളം മണ്ഡലം കോൺഗ്രസ്കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു.

## Article Content

**വേളം: **വേളം മണ്ഡലം കോൺഗ്രസ്കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു.

ബൂത്ത് കമ്മിറ്റികളുടെ കീഴിൽ പാവപ്പെട്ടവർക്ക് ഭക്ഷണ കിറ്റ് - മരുന്ന് - സഹായ ധനം എന്നിവ വിതരണം ചെയ്തു.

ബൂത്തുകളിൽ ഉമ്മൻ ചാണ്ടിയുടെ ചായാചിത്രത്തിൽ പുഷ്പാർച്ചനയും മണ്ഡലം കമ്മിററി ഓഫീസിലും - കാക്കുനി ടൗൺ കോൺഗ്രസ് ഓഫീസിലും ചായ ചിത്രം അനാച്ചാദനവും ചെയ്തു.

അനുസ്മരണ സമ്മേളനം ബ്ലോക്ക് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻണ്ട് മഠത്തിൽ ശ്രീധരൻ ആദ്യക്ഷത വഹിച്ചു.

കെ.സി. ബാബു അനുസ്മരണ പ്രഭാഷണം നടത്തി.

കെ.കെ.അബ്ദുല്ല, ടി.വി.കുഞ്ഞിക്കണ്ണൻ, പി.കെ.ഷമീർ, പത്മനാഭൻ ചേരാപുരം, സി.കെ.ശ്രീധരൻ, സി.എം. കുമാരൻ , സി ഹബീബ്. തായന ബാലമണി,അനിഷ പ്രദീപ്, പി. സത്യൻ, എം.പി. കുഞ്ഞിക്കണ്ണൻ, എം.ഡി. മുഹമ്മദ് ഫൈസൽ ,പി.കെ. ചന്ദ്രൻ, ലീല ആര്യൻ കാവിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/221155/oommenchandy-remembrance-various-programs-were-organized-under-the-leadership-of-the-congresscommittee)