---
title: "#KPKunhammedKutty | മഴ ദുരിതം കാണാൻ; വെള്ളപൊക്ക പ്രശ്നം പരിഹാരത്തിന് അടിയന്തര യോഗം ചേരും -കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ"
english_title: "#Rain #misery #urgent #meeting #will #be #held #solve #the #waterlogging #problem #KPKunhammedKutty #MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/221526/rain-misery-urgent-meeting-will-be-held-solve-the-waterlogging-problem-kpkunhammedkutty-mla"
published_at: "2024-07-20T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b9cc9753bb_kpppp.jpg"
keywords: []
---

# #KPKunhammedKutty | മഴ ദുരിതം കാണാൻ; വെള്ളപൊക്ക പ്രശ്നം പരിഹാരത്തിന് അടിയന്തര യോഗം ചേരും -കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ

> **Lead Summary:** **കുറ്റ്യാടി: ** മഴ വെള്ളം കാരണം പ്രയാസം നേരിടുന്ന വേളം ഗ്രാമപഞ്ചായത്തിലെ തീക്കുനി, പള്ളിയത്ത്, കോവുക്കുന്ന്, തുരുത്തിക്കുന്ന് പ്രദേശങ്ങൾ കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ സന്ദർശിച്ചു.

## Article Content

**കുറ്റ്യാടി: ** മഴ വെള്ളം കാരണം പ്രയാസം നേരിടുന്ന വേളം ഗ്രാമപഞ്ചായത്തിലെ തീക്കുനി, പള്ളിയത്ത്, കോവുക്കുന്ന്, തുരുത്തിക്കുന്ന് പ്രദേശങ്ങൾ കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ സന്ദർശിച്ചു.

തീക്കുനിയിലെ വെള്ളക്കെട്ട് സംബന്ധിച്ച പ്രശ്നം ചർച്ചചെയ്ത് പരിഹാരം കാണാൻ 22 ന് പഞ്ചായത്ത് -വില്ലേജ് അധികൃതരുടെയും, എഞ്ചിനിയർ മാരുടെയും, ജനപ്രതിനിധി കളുടെയും സാന്നിധ്യത്തിൽ അടിയന്തര യോഗം ചേരും.

വേളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുമമലയിൽ, ബീനക്കോട്ടേമൽ,പിഎം കുമാരൻ, പി പി ചന്ദ്രൻ ,ഷൈനി കെ കെ എന്നിവരും പൊതുപ്രവർത്തകരും പ്രദേശവാസികളും സന്ദർശനത്തിൽ പങ്കാളികളായി.

പള്ളിയത്ത് വീടൊഴിഞ്ഞ ഒ എം ദാമോദരൻ, ചന്ദ്രൻ തുറത്തിയേൽ, ശങ്കരൻ വലിയുള്ളതിൽ എന്നിവരുടെയും, തീക്കുനിയിൽ വെള്ളം കയറിയ വീടുകളും എംഎൽഎ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/221526/rain-misery-urgent-meeting-will-be-held-solve-the-waterlogging-problem-kpkunhammedkutty-mla)