---
title: "#Karimmp | വട്ടോളി ഗവ.യുപിക്ക് എളമരം കരീം എംപിയുടെ വക ബസ്"
english_title: "#Bus #Elamaram #Karim #MP #to #Vatoli #Govt #UP"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/221601/bus-elamaram-karim-mp-to-vatoli-govt-up"
published_at: "2024-07-20T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669be630b8830_mp.jpg"
keywords: []
---

# #Karimmp | വട്ടോളി ഗവ.യുപിക്ക് എളമരം കരീം എംപിയുടെ വക ബസ്

> **Lead Summary:** **വട്ടോളി: **ഗവ.യുപി സ്കൂളിന് എളമരം കരീം എംപിയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച ബസ്സിൻ്റെ ഫ്ലാഗ് ഓഫ് കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ നിർവഹിച്ചു.

## Article Content

**വട്ടോളി: **ഗവ.യുപി സ്കൂളിന് എളമരം കരീം എംപിയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച ബസ്സിൻ്റെ ഫ്ലാഗ് ഓഫ് കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി കെ റീത്ത അധ്യക്ഷയായി.

കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ ഹേമ മോഹൻ, റീന സുരേഷ്, സി പി സജിത അംഗങ്ങളായ റിൻസി, എ രതീഷ് എന്നിവർ സംസാരിച്ചു.

പ്രധാനധ്യാപിക ശ്യാമള സ്വാഗതവും പിടിഎ പ്രസിഡണ്ട് ഗനീഷ് നന്ദിയും പറഞ്ഞു.

നേരത്തെ മുൻ എംഎൽഎ കെ കെ ലതിക, മുൻ എംപി കെ കെ രാഗേഷ് എന്നിവരുടെ ഫണ്ടിൽ നിന്നും ബസ് അനുവദിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/221601/bus-elamaram-karim-mp-to-vatoli-govt-up)