---
title: "#Ambulance | നാടിനൊരു കൈതാങ്ങ്; സാന്ത്വനം സമിതിയുടെ ആംബുലൻസ് അലി ബാഫഖി തങ്ങൾ നാടിന് സമർപ്പിച്ചു "
english_title: "#Santhvanam #Samiti #ambulance #was #dedicated #to #AliBafaqi #Thangal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/221965/santhvanam-samiti-ambulance-was-dedicated-to-alibafaqi-thangal"
published_at: "2024-07-22T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e026a1c766_AMBULANCE.jpg"
keywords: []
---

# #Ambulance | നാടിനൊരു കൈതാങ്ങ്; സാന്ത്വനം സമിതിയുടെ ആംബുലൻസ് അലി ബാഫഖി തങ്ങൾ നാടിന് സമർപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി : **എസ്. വൈ. എസ് കുറ്റ്യാടി യൂണിറ്റ് സാന്ത്വനം സമിതിയുടെ ആംബുലൻസ് അലി ബാഫഖി തങ്ങൾ നാടിന് സമർപ്പിച്ചു.

## Article Content

**കുറ്റ്യാടി : **എസ്. വൈ. എസ് കുറ്റ്യാടി യൂണിറ്റ് സാന്ത്വനം സമിതിയുടെ ആംബുലൻസ് അലി ബാഫഖി തങ്ങൾ നാടിന് സമർപ്പിച്ചു.

ഷാഫി പറമ്പിൽ എം. പി ഉദ്ഘാടനംചെയ്തു.

ഹുസൈൻ തങ്ങൾ സഖാഫി അധ്യക്ഷനായി.

പേരോട് അബ്ദുറഹ്മാൻ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.

എസ്. വൈ. എസ് സംസ്ഥാന പ്രസിഡൻ്റ് ത്വാഹാ തങ്ങൾ സഖാഫി ആർ.സി.എഫ്.ഐ ഡയാലിസിസ് ഫണ്ട് കൈമാറി. സി. പി ഉബൈദുള്ള സഖാഫി ആർ.സി.എഫ്.ഐ പ്രോജക്ട് പ്രഖ്യാപനം നടത്തി.

സാന്ത്വന സാമഗ്രികളുടെ വിതരണം കെ പി കുഞ്ഞമ്മത് കുട്ടി എം.എൽ. എയും തെങ്ങിൻ തൈ വിതരണം ടി. കെ മോഹൻദാസും ഉദ്ഘാടനം ചെയ്തു.

ഇബ്രാഹിം കുമ്മോളി, റഷീദ് മുസ്ലിയാർ ആയഞ്ചേരി, സിറാജ് മുള്ളൻകുന്ന്, എ. എം റഷിദ്, പാറക്കൽ അബ്ദുല്ല എന്നീവർ സംസാരിച്ചു. കെ. എം ബഷീർ സ്വാഗതവും എം. കെ ജബ്ബാർ ഉയന്നൂർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/221965/santhvanam-samiti-ambulance-was-dedicated-to-alibafaqi-thangal)