---
title: "#Arjunmissing | അർജുന്റെ ജീവൻ തേടി; കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന സാരഥിയും ദുരന്തമുഖത്ത്  "
english_title: "#Seeking #Arjun #life #The #driver #Kuttyadi #People #Disaster #Response #Force #also #trouble"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/221977/seeking-arjun-life-the-driver-kuttyadi-people-disaster-response-force-also-trouble"
published_at: "2024-07-22T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e0dca3ab86_arjun.jpg"
keywords: []
---

# #Arjunmissing | അർജുന്റെ ജീവൻ തേടി; കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന സാരഥിയും ദുരന്തമുഖത്ത്  

> **Lead Summary:** **കുറ്റ്യാടി : **സഹജീവിക്ക് ഒരു ദുരന്തമുണ്ടായാൽ ഓടിയെത്താൻ പദവിയും ദൂരവും നോക്കാതെയും അല്പം പോലും വൈമനസ്യം കാണിക്കാത്ത മലയാളികൾ ഏറെ ഉണ്ട്.

## Article Content

**കുറ്റ്യാടി : **സഹജീവിക്ക് ഒരു ദുരന്തമുണ്ടായാൽ ഓടിയെത്താൻ പദവിയും ദൂരവും നോക്കാതെയും അല്പം പോലും വൈമനസ്യം കാണിക്കാത്ത മലയാളികൾ ഏറെ ഉണ്ട്.

അതിൽ കുറ്റ്യാടി കാർക്കും അഭിമാനിക്കാം.

കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന സാരഥിയും ദുരന്തമുഖത്ത്.

അർജുന്റെ ജീവന് വേണ്ടിയുള്ള തിരച്ചിലിൽ കർണാടകയിലെ ദുരന്തമുഖത്ത് ഓടിയെത്തിയ ആവേശവും ചുമലിലേറ്റി സജീവമാവുകയാണ് കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയുടെ ജീവനാഡി ടി കെ വി ഹക്കീം.

ഏഴുദിവസമായി മണ്ണിനടിയിൽ ജീവനുവേണ്ടി മല്ലിട്ടടിക്കുന്ന അർജുന്റെ ജീവൽ തുടിപ്പുകൾ തേടി കേന്ദ്രസേനയോടൊപ്പം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഹക്കീമും സഹപ്രവർത്തരും.

നാടിൻ്റെ ദുരന്തമുഖത്ത് ആശയവും ആവേശവുമായി പ്രവർത്തിക്കുന്ന ഹക്കീമിനും സഹപ്രവർത്തകർക്കും ജനകീയ ദുരന്ത നിവാരണ സേന കുറ്റ്യാടിയുടെ ചെയർമാൻ ബഷീർ നരയങ്കോടൻ കൺവീനർ ഉബൈദ് കക്കടവും അഭിവാദ്യം അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/221977/seeking-arjun-life-the-driver-kuttyadi-people-disaster-response-force-also-trouble)